ശ്രീദേവിയുടെ മരണം: ഗ്രീന്‍ ഏക്കേഴ്സ് സൊസൈറ്റിയ്ക്ക് ഇത്തവണ ഹോളിയില്ല

താരത്തിനോടുള്ള ആദരസൂചകമായാണ് നടപടി

Last Updated : Feb 28, 2018, 01:11 PM IST
ശ്രീദേവിയുടെ മരണം: ഗ്രീന്‍ ഏക്കേഴ്സ് സൊസൈറ്റിയ്ക്ക് ഇത്തവണ ഹോളിയില്ല

മുംബൈ: ശ്രീദേവിയുടെ അകാല മരണത്തില്‍ അനുശോചിച്ച് ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ താരം അംഗമായ ഹൗസിംഗ് സൊസൈറ്റി. ശ്രീദേവി താമസിച്ചിരുന്ന ഗ്രീന്‍ ഏക്കേഴ്സ് സൊസൈറ്റിയാണ് ഇക്കാര്യം അറിയച്ചത്. 

മാര്‍ച്ച് രണ്ടിനാണ് ഹോളി. അന്നേ ദിവസത്തെ ആഘോഷപരിപാടികളും വിരുന്നും റദ്ദാക്കുകയാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. താരത്തിനോടുള്ള ആദരസൂചകമായാണ് നടപടി. 

ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലാണ് ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. അതിന് ശേഷം 2.30ന് വിലാപയാത്ര ആരംഭിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് 3.30ന് ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലാണ് നടക്കുക. 

Trending News