ജനതാ കര്‍ഫ്യൂ ആരംഭിച്ചു; വീടുകളില്‍ കഴിയൂ, സുരക്ഷിതരായിരിക്കൂ -മോദി

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ 14 മണിക്കൂറാണ് ജനതാ കര്‍ഫ്യൂ. 

Last Updated : Mar 22, 2020, 10:26 AM IST
ജനതാ കര്‍ഫ്യൂ ആരംഭിച്ചു; വീടുകളില്‍ കഴിയൂ, സുരക്ഷിതരായിരിക്കൂ -മോദി
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ 14 മണിക്കൂറാണ് ജനതാ കര്‍ഫ്യൂ. 
 
ഈ മണിക്കൂറുകളില്‍ ആരും പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം.  വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ പാടുള്ളതല്ല. മാര്‍ക്കറ്റുകളും കടകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഇങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 
 
ജനങ്ങളുടെ യാത്ര ഒഴിവാക്കുന്നതിന്‍റെ ഭാഗമായി 3,700 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. രാജ്യത്താകമാനം  വ്യാപിക്കുന്ന  കൊറോണ വൈറസിനെ  പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച (മാര്‍ച്ച് 22) രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെ രാജ്യത്ത്  "ജനതാ കര്‍ഫ്യൂ" നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അറിയിച്ചിരുന്നു.
 
അതേസമയം, ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 315 ആയി ഉയര്‍ന്നു. 22 പേരാണ് ഇതുവരെ രാജ്യത്ത് രോഗവിമുക്തരായത്. 4 പേരാണ് മരിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണ പിന്തുണയാണ് കേന്ദ്രത്തിനു നല്‍കിയിരിക്കുന്നത്.
 
വീടുകളില്‍ കഴിയൂ, സുരക്ഷിതരായിരിക്കൂ -ജനത കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടത്തിനു കരുത്ത് പകരാന്‍ എല്ലാവരും കര്‍ഫ്യൂവില്‍ പങ്കെടുക്കണമെന്നും ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരും കാലത്ത് ഗുണകരമാകുമെന്നും ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

Trending News