നഷ്ടം തിരിച്ച് പിടിച്ച് വിപണി;സെന്‍സെക്സ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു!

ഓഹരി വിപണി കഴിഞ്ഞ ദിവസത്തെ നഷ്ടം തിരിച്ച് പിടിച്ചാണ് വ്യാപാരം അവസാനിപ്പിച്ചത്.

Last Updated : Jul 28, 2020, 04:39 PM IST
നഷ്ടം തിരിച്ച് പിടിച്ച് വിപണി;സെന്‍സെക്സ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു!

മുംബൈ:ഓഹരി വിപണി കഴിഞ്ഞ ദിവസത്തെ നഷ്ടം തിരിച്ച് പിടിച്ചാണ് വ്യാപാരം അവസാനിപ്പിച്ചത്.

വാഹനം,ഐടി,ഫാര്‍മ,ലോഹം എന്നീ ഓഹരികളുടെ കാരുത്തിലാണ് നിഫ്റ്റി നേട്ടം ഉണ്ടാക്കിയത്.

നിഫ്റ്റി വീണ്ടും 11,300 ല്‍ വീണ്ടുമെത്തി,

സെന്‍സെക്സ് 1.47 ശതമാനം ഉയര്‍ന്ന് 38,492.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

558.22 പൊയന്റാണ് സെന്‍സെക്സിലെ നേട്ടം,നിഫ്റ്റി 168.70 ഉയര്‍ന്ന് 11,300.50 ലെത്തി.

ബിഎസ്ഇ യിലെ 1315 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1300 ഓഹരികള്‍ നേട്ടത്തിലും ആയിരുന്നു.

Also Read:Post office ന്റെ ഈ പദ്ധതി നിങ്ങളെ കോടീശ്വരനാക്കും, അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷം രൂപ ലഭിക്കും..!

 

151 ഓഹരികള്‍ക്ക് മാറ്റമില്ലായിരുന്നു.

എല്ലാ വിഭാഗം സൂചികകളും നേട്ടമുണ്ടാക്കി,പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ പുറത്ത് വിട്ടതാണ് ചില ഓഹരികളുടെ പ്രകടനത്തിന് പിന്നില്‍ 
അള്‍ട്രാ ടെക് സിമന്‍റ്,കോട്ടക്ക് മഹീന്ദ്ര ബാങ്ക്,ടാറ്റ മൊട്ടൊഴ്സ്,ടിസിഎസ്,ഗ്രാസിം ഇന്‍ഡസ്ട്രീസ്‌ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഭാരതി ഇന്ഫ്രാടെല്‍,ഐസിഐസിഐ ബാങ്ക്,ഒഎന്‍ജിസി,നെസ് ലെ,ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

More Stories

Trending News