മോഷ്ടിച്ച ബൈക്ക് രണ്ടാഴ്ച കഴിഞ്ഞ് ഉടമയ്ക്ക് പാർസലയച്ചു... !

ബൈക്ക് മോഷണം പോയപ്പോൾ സിസിടിവി ക്യാമറ വഴി ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് സുരേഷ് തിരിച്ചറിഞ്ഞിരുന്നു.    

Last Updated : Jun 1, 2020, 07:37 PM IST
മോഷ്ടിച്ച ബൈക്ക് രണ്ടാഴ്ച കഴിഞ്ഞ് ഉടമയ്ക്ക് പാർസലയച്ചു... !

കോയമ്പത്തൂർ:  കോറോണ മഹാമാരി രാജ്യവ്യാപകമായി പടർന്നു പന്തലിച്ചപ്പോൾ അതിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് lock down പ്രഖ്യാപിച്ചിരുന്നു. ആ  സമയത്ത് സ്വന്തം നാട്ടിലേക്ക് പോകാനായി കോയമ്പത്തൂരിലെ ചായക്കടയിലെ തൊഴിലാളി ബൈക്ക് മോഷ്ടിച്ചു കടന്നു.  

Also read: അന്താരാഷ്ട്ര അതിർത്തി വഴി സംശയാസ്പദമായ നീക്കം നടക്കുന്നതായി സൂചന  

കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് കടക്കാനായിരുന്നു ഈ മോഷണം.  അതിനു ശേഷമോ നാടെത്തിയ ശേഷം ഇയാൾ ഉടമയ്ക്ക് ബൈക്ക് പാർസലായി അയച്ചുകൊടുക്കുകയും ചെയ്തു.  കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ലായിരിക്കും എങ്കിലും ഇത് നടന്ന സംഭവമാണ്. 

Also read: ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ സൈനികവേഷം ധരിക്കാത്ത സൈനികർ: പ്രധാനമന്ത്രി 

പാർസൽ കമ്പനി അറിയിച്ചതിനെ തുടർന്ന്  ബൈക്കിന്റെ ഉടമയായ സുരേഷ് കുമാർ അവരുടെ ഓഫീസിൽ എത്തിയപ്പോഴാണ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്പ്ലേൻഡർ ബൈക്ക് പാർസൽ കമ്പനിയുടെ ഗോഡൌണിൽ ഇരിക്കുന്നത് കണ്ടത്.    ബൈക്ക് മോഷണം പോയപ്പോൾ സിസിടിവി ക്യാമറ വഴി ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് സുരേഷ് തിരിച്ചറിഞ്ഞിരുന്നു.  

ബൈക്ക് തിരിച്ചു കൊടുത്തപ്പോൾ മോഷ്ടിച്ചയാൾ ഉടമയ്ക്ക് ഒരു പണിയും കൊടുത്തു.  എന്തെന്നുവച്ചാൽ അയാൾ വാഹനം തിരിച്ച് പാർസൽ അയച്ചുകൊടുത്തത് പേ അറ്റ് ഡെലിവറിയുടെ അടിസ്ഥാനത്തിലാണ്.  ഒടുവിൽ ആയിരം രൂപ അടച്ച് തന്റെ വണ്ടി സുരേഷ് കുമാർ തിരികെ വാങ്ങി. 

More Stories

Trending News