കേന്ദ്ര സേനയെ വിന്യസിപ്പിച്ചു; ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ശക്തം!

സര്‍വകലാശാല ക്യമ്പസിനു പുറത്ത് നിന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. 

Last Updated : Nov 11, 2019, 03:54 PM IST
 കേന്ദ്ര സേനയെ വിന്യസിപ്പിച്ചു; ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ശക്തം!

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. . 

സിആര്‍പിഎഫ് ഉള്‍പ്പടെയുള്ള കേന്ദ്ര സേനയെ വിന്യസിച്ചതിനെ തുടര്‍ന്നാണ്‌ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. 

സുരക്ഷയ്ക്കായി വച്ചിരുന്ന ബാരിക്കേഡുകള്‍ വിദ്യാര്‍ത്ഥികള്‍ എടുത്തു മാറ്റി. 'ഗോ ബാക്ക്' വിളികളുമായി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. 

അഞ്ച് മണിക്കൂര്‍ നീണ്ട സമരം സംഘര്‍ഷാവസ്ഥയിലെത്തിയതോടെ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. 

സര്‍വകലാശാല ക്യമ്പസിനു പുറത്ത് നിന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. 

ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ് തുടങ്ങിയ നയങ്ങള്‍ക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കി പൂര്‍വ വിദ്യാര്‍ത്ഥികളു൦ രംഗത്തെത്തി. 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തിയിരുന്നു. 

ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിനെ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ ചടങ്ങ് നടക്കേണ്ടിയിരുന്ന വേദിയ്ക്ക് സമീപ൦ തമ്പടിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു. 

പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. 

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല അടച്ചിട്ടു.

Trending News