പാഠങ്ങള്‍ മറന്ന കേന്ദ്രമന്ത്രിയ്ക്ക് പുസ്തകങ്ങള്‍!!

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയായ നിര്‍മ്മല സീതാരാമന്‍   അടിസ്ഥാന പാഠങ്ങള്‍ മറന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളുടെ നീക്കം

Sneha Aniyan | Updated: Sep 25, 2019, 05:08 PM IST
പാഠങ്ങള്‍ മറന്ന കേന്ദ്രമന്ത്രിയ്ക്ക് പുസ്തകങ്ങള്‍!!

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് സാമ്പത്തികശാസ്‌ത്ര പുസ്തകങ്ങള്‍ അയച്ചു കൊടുക്കാനൊരുങ്ങി ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍. 

പ്രസിദ്ധമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നിര്‍മ്മല സിതാരാമന് പണ്ട് പഠിച്ചത് വീണ്ടും പഠിക്കാന്‍ അവസരമൊരുക്കുകയാണ് വിദ്യാര്‍ത്ഥികള്‍.  

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയായ നിര്‍മ്മല സീതാരാമന്‍  
അടിസ്ഥാന പാഠങ്ങള്‍ മറന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളുടെ നീക്കം. 

സെപ്തംബര്‍ 27നാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലുള്ള വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ അയക്കുന്നത്.

അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടനയായ ഐസയാണ് വ്യത്യസ്തമായ ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

കോളേജുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് നിര്‍മ്മല സീതാരാമന് നേരിട്ട് നല്‍കാനാണ് ശ്രമമെന്നും അത് സാധിച്ചില്ലെങ്കില്‍ അയച്ചു കൊടുക്കുമെന്നും ഐസയുടെ ഡല്‍ഹി അദ്ധ്യക്ഷ കവാല്‍പ്രീത് കൗര്‍ പറഞ്ഞു.