)
നാഗപട്ടണം: സംവിധായകന് പാ രഞ്ജിന്റെ സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന് ദാരുണാന്ത്യം. മുതിര്‍ന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആയ മോഹന്‍ രാജ് ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ഒട്ടേറെ സിനിമകളില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മോഹന്‍രാജ്. സിനിമ ലോകത്തെ പ്രമുഖര്‍ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തില്‍ ദു:ഖം പ്രകടിപ്പിച്ചിട്ടുണ്ട്.
പാ രഞ്ജിന്റെ പുതിയ ചിത്രമായ 'വെട്ടുവം' ആയിരുന്നു ചിത്രീകരിച്ചിരുന്നത്. തമിഴ്നാട്ടിലെ നാഗട്ടണം ജില്ലയില്‍ കീഴായൂര്‍ പോലീസ് സ്റ്റേഷന് ചിത്രീകരണം. വാഹനം ഉപയോഗിച്ചുള്ള സ്റ്റണ്ട് സീക്വന്‍സ് ആയിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. അപകടമല്ല മരണകാരണം, ഹൃദയാഘാതമാണെന്നാണ് സിനിമയുടെ അണിയപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.
മോഹന്‍ രാജിന്റെ കുടുംബത്തിന് ആജീവനാന്തകാല സഹായം വാഗ്ദാനം ചെയ്ത് നടന് വിശാല്‍ രംഗത്തെത്തിയിട്ടുണ്ട്. ഏറെക്കാലം മോഹന്രാജിനൊപ്പം പ്രവര്‍ത്തിച്ച ഓര്‍മയും വിശാല്‍ എക്സില്‍ പങ്കുവച്ചു. തമിഴ് സിനിമയിലെ ഏറ്റവും മികച്ച കാര്‍ ജമ്പിങ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എന്നാണ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ായ സ്റ്റണ്ട് സില്‍വ മോഹന്‍ രാജിനെ വിശേഷിപ്പിച്ചത്.
ജൂലായ് 10 മുതല്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ഇവിടെ തുടങ്ങിയത്. പോലീസ് അനുമതിയോടെ ആയിരുന്നു ഷൂട്ടിങ്. നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് സിനിമ ഒരുങ്ങുന്നത്. ആര്യ, ആട്ടക്കത്തി ദിനേശ്, കലയരശന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വാഹനം ഉപയോഗിച്ചുള്ള സ്റ്റണ്ട് സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ മോഹന്‍രാജ് പെട്ടെന്ന് തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ നാഗപട്ടണം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിലല്ല മോഹന്‍രാജ് മരിച്ചത് എന്നതാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് സംബന്ധിച്ച് അവര്‍ പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഇവര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.
പാ രഞ്ജിത്- ആര്യ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം സാര്‍പാട്ടൈ പരമ്പരൈയുടെ രണ്ടാം ഭാഗമാണ് വെട്ടുവം എന്ന രീതിയില്‍ ആണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്. മോഹന്‍രാജിന്റെ മരണത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.