തലയോട്ടിയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

സുപ്രീം കോടതി ഇന്ന് വ്യത്യസ്തമായ വിധിയിലൂടെ ശ്രദ്ധേയമായി. കോടതി പൂനെ സ്വദേശിയായ 20 - കാരിയായ ഒരു യുവതിക്ക് തന്‍റെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കി. ഭ്രൂണത്തിന്‍റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെട്ടത്‌ ആ ഭ്രൂണത്തിന് തലയോട്ടിയോ തലച്ചോറോ ഇല്ല എന്നുള്ളതായിരുന്നു.

Last Updated : Aug 31, 2017, 06:50 PM IST
തലയോട്ടിയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: സുപ്രീം കോടതി ഇന്ന് വ്യത്യസ്തമായ വിധിയിലൂടെ ശ്രദ്ധേയമായി. കോടതി പൂനെ സ്വദേശിയായ 20 - കാരിയായ ഒരു യുവതിക്ക് തന്‍റെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കി. ഭ്രൂണത്തിന്‍റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെട്ടത്‌ ആ ഭ്രൂണത്തിന് തലയോട്ടിയോ തലച്ചോറോ ഇല്ല എന്നുള്ളതായിരുന്നു.

സുപ്രീം കോടതി ഭ്രൂണം നശിപ്പിക്കാനുള്ള അനുമതിയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടിയത് ഈ അസ്വാഭാവിക അവസ്ഥ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല എന്നുള്ളതാണ്.  

സുപ്രീംകോടതി ജസ്റ്റിസുമാരായ എസ് എ ബോബ്ടെയും എല്‍ നെഗേസ്വര റാവുവും അടങ്ങിയ ബെഞ്ച്‌ ആണ് പൂനെയിലുള്ള ബി ജെ മെഡിക്കല്‍ കോളേജിന്‍റെ റിപ്പോര്‍ട്ട്‌ അവലോകനം ചെയ്തശേഷം ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഹോസ്പിറ്റലില്‍ യുവതി പരിശോധനയ്ക്ക് വിധേയയായിരുന്നു. 

Trending News