ന്യൂഡൽഹി: ഗുജറാത്തിലെ ജാംനഗറിലെ വൻതാര വന്യജീവി കേന്ദ്രത്തിനെതിരെ ഉയർന്ന അനധികൃത വന്യജീവി കൈമാറ്റവും ആനകളടക്കമുള്ള മൃഗങ്ങളെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതുമായ ഗുരുതരാരോപണങ്ങളിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തെ (SIT) രൂപീകരിക്കാൻ തിങ്കളാഴ്ച ഉത്തരവിട്ടു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വറിന്റെ അധ്യക്ഷതയിലായിരിക്കും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക.
ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരലെ എന്നിവർ അടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജികളിൽ വിധി പ്രസ്താവിച്ചത്. വൻതാരയ്‌ക്കെതിരെ മാത്രമല്ല ബന്ധപ്പെട്ട അധികാരികളെയും കോടതികളെയും പോലും വിമർശിക്കുന്ന തരത്തിലുള്ള രണ്ട് പൊതു താൽപര്യ ഹർജികളായിരുന്നു ജസ്റ്റിസുമാർ പരിഗണിച്ചത്. സാധാരണയായി ഇത്തരത്തിലുള്ള ഹർജികൾ തള്ളിക്കളയുന്നതാണ് പതിവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
എങ്കിലും ബന്ധപ്പെട്ട അധികാരികളും കോടതികളും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണം ഉന്നയിച്ചതിനാൽ നീതിയുടെ താൽപര്യാർത്ഥം സ്വതന്ത്രമായ അന്വേഷണം ആവശ്യമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









