ആ​ര്‍​ട്ടി​ക്കി​ള്‍ 370: മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ൦!!

ജ​മ്മു-കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഭ​ര​ണ​ഘ​ട​നാ ബെഞ്ച് പരിഗണിച്ചു.

Last Updated : Oct 1, 2019, 02:17 PM IST
ആ​ര്‍​ട്ടി​ക്കി​ള്‍ 370: മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ൦!!

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു-കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഭ​ര​ണ​ഘ​ട​നാ ബെഞ്ച് പരിഗണിച്ചു.

ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് 28 ദിവസത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്‌. ഹര്‍ജികള്‍ ഇനി നവംബര്‍ 14ന് പരിഗണിക്കും. 

ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ഈ വിഷയത്തില്‍ നോട്ടീസ് അയച്ചത്.

അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അദ്ധ്യക്ഷനായ ബെ​ഞ്ചില്‍ ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, ആ​ര്‍. സു​ഭാ​ഷ് റെ​ഡ്ഡി, ബി.​ആ​ര്‍. ഗ​വാ​യ്, സൂ​ര്യ കാ​ന്ത് എ​ന്നി​വ​രാ​ണു മ​റ്റു൦ഗങ്ങള്‍. 

ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ 15 ഹ​ര്‍​ജി​ക​ളാ​ണു സു​പ്രീംകോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. ​കൂടാതെ, കശ്മീർ താഴ്‌വരയിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വ്യക്തിഗത ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിരുന്നു.

നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വ് മു​ഹ​മ്മ​ദ് അ​ക്ബ​ര്‍ ലോ​ണ്‍, ജ​മ്മു-കശ്മീര്‍ ഹൈ​ക്കോ​ട​തി​യി​ലെ മു​ന്‍ ജ​ഡ്ജി ഹ​സ്നെ​യി​ന്‍ മ​സൂ​ദി, മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ഷാ ​ഫൈ​സ​ല്‍, ആ​ക്ടി​വി​സ്റ്റ് ഷെഹ്ല റാ​ഷി​ദ് തു​ട​ങ്ങി​യ​വ​രാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്ന​ത്. 

ആ​ര്‍​ട്ടി​ക്കി​ള്‍ 370 അ​തി​ന്‍റെ ത​ന്നെ മൂ​ന്നാം ഉ​പ​വ​കു​പ്പ് ഉ​പ​യോ​ഗി​ച്ചു റ​ദ്ദാ​ക്കി​യ​തി​ന്‍റെ​യും സം​സ്ഥാ​ന​ത്തെ ര​ണ്ടു കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​ക്കി​യ നി​യ​മ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ സാ​ധു​തയുമാണ്‌ ഹ​ര്‍​ജി​ക്കാ​ര്‍ ചോ​ദ്യം ചെ​യ്യു​ന്നത്.

 

 

Trending News