കോടതി മുറിയിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി സെപ്റ്റംബറില്‍ പുനരാരംഭിച്ചേക്കും!

കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കാന്‍ 

Last Updated : Aug 13, 2020, 12:15 AM IST
  • ലോക്ക് ഡൌണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കാന്‍ സുപ്രീം കോടതി
  • ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയിരിക്കും കോടതി മുറികളില്‍ വാദം കേള്‍ക്കുക
  • വാദം കേള്‍ക്കല്‍ നാലോ അഞ്ചോ കോടതി മുറികളില്‍ മാത്രമാകും നടക്കുക
  • ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കും
കോടതി മുറിയിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി സെപ്റ്റംബറില്‍ പുനരാരംഭിച്ചേക്കും!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കാന്‍ 
സുപ്രീം കോടതി ഒരുങ്ങുന്നു,

സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ പുനരാരംഭിക്കും എന്നാണ് വിവരം,ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയിരിക്കും കോടതി മുറികളില്‍ വാദം കേള്‍ക്കുക.

ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അംഗങ്ങളായുള്ള സമിതിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കോടതിമുറികളിലെ വാദം 
പുനരാരംഭിക്കാനുള്ള ശുപാര്‍ശ ചീഫ് ജസ്റ്റിസിന് കൈമാറിയത്.

ചൊവ്വ,ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ വാദം കേള്‍ക്കാം എന്ന ശുപാര്‍ശയാണ് സമിതി നല്‍കിയിരിക്കുന്നത്.

വാദം കേള്‍ക്കല്‍ നാലോ അഞ്ചോ കോടതി മുറികളില്‍ മാത്രമാകും നടക്കുക,ഈ സമിതി അഭിഭാഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

Also Read:സത്യസന്ധമായി നികുതി വെളിപെടുത്തുന്നവര്‍ക്കായി പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിക്കും!

 

നേരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ധാവേ അഞ്ച് മാസത്തോളമായി തടസപെട്ടിരിക്കുന്ന കോടതി മുറിയിലെ വാദം പുനരാരംഭിക്കണം എന്ന് 
ജഡ്ജിമാരോട് അഭ്യര്‍ഥിച്ചിരുന്നു.മറ്റ് ചില മുതിര്‍ന്ന അഭിഭാഷകരും ഇതേ നിലപാടിലായിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ കോടതി മുറികളിലെ വാദം പുനരാരംഭിക്കുമെങ്കിലും കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന 
നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Trending News