ന്യൂഡല്‍ഹി: ആധാര്‍ സംബന്ധിച്ച വിജ്ഞാപനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി നിരാകരിച്ചു. ആധാർ കാർഡ് ഇല്ലാത്തതി പേരിൽ ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ ആനുകൂല്യം നിഷേധിക്കരുതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട മൂന്ന് ഹർജികൾ ഒരുമിച്ച് പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി വിസമ്മതിച്ചത്. കേസ് വീണ്ടും ജൂലൈ 17ന് പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആധാർ കാർഡ് ഇല്ലാത്തതിന്‍റെ പേരിൽ സർക്കാരിന്‍റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ഒരാൾക്കുപോലും നിഷേധിക്കരുതെന്ന് കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് പരാതിക്കാരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആവശ്യപ്പെട്ടു. 


അതിനു മറുപടിയായി നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ആധാറുമായി ബന്ധിപ്പിക്കാൻ സെപ്തംബർ 30 വരെ സമയം നീട്ടി നൽകിയിട്ടുണ്ടെന്നും ആധാര്‍ കാര്‍‍ഡ് ഇല്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതോടെയാണ് ആധാര്‍ സംബന്ധിച്ച വിജ്ഞാപനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി നിരാകരിച്ചത്.