ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് വ്യക്തമാക്കി സിബിഐ മുംബൈ പ്രത്യേകകോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സ്വീകരിക്കണോ അതോ കൂടുതല്‍ അന്വേഷത്തിന് ഉത്തരവിടണോയെന്ന് കോടതി തീരുമാനിക്കും. നടനെ ആരും ആത്മഹത്യയിലേക്കുനയിച്ചതായുള്ള തെളിവ് കണ്ടെത്താനായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുശാന്ത് സിംഗിന്റെ മരണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. നടന്റെ മരണം ആത്മഹത്യ എന്നും കൊലപാതകമെന്നും നിരവധി വാദങ്ങള്‍ ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അനേഷിക്കണമെന്നും, സിബിഐ അന്വേഷിച്ചാല്‍ മാത്രമേ സത്യം തെളിയുവെന്നും നടന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതെതുടര്‍ന്നായിരുന്നു കേസ് സിബിഐ ഏറ്റെടുത്തത്.
താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രണ്ട് ക്ലോഷര്‍ റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയുടെ റിപ്പോര്‍ട്ട് സിബിഐ പട്നയിലെ ഒരു പ്രത്യേക കോടതിയിലും, റിയ നല്‍കിയ പരാതിയുടെ റിപ്പോര്‍ട്ട് മുംബൈയിലെ ഒരു പ്രത്യേക കോടതിയിലുമാണ് സമര്‍പ്പിച്ചത്.
അതെസമയം റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ സിബിഐ റിപ്പോര്‍ട്ടിനെ പ്രശംസിച്ച് രംഗത്തെത്തി. കേസിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചതിന് അദ്ദേഹം സിബിഐയോട് നന്ദി പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട റിയ ഒരുപാട് ദുരിതം അനുഭവിച്ചു. സിബിഐ റിപ്പോര്‍ട്ട് വന്നതോടെ റിയയുടെ നിരപരാധിത്തം തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
2020 ജൂണ്‍ 14നായിരുന്നു മുംബൈ,ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദഗ്ദ്ധരുടെ അഭിപ്രായം, കുറ്റകൃത്യം നടന്ന സ്ഥലത്തെ വിശകലനം, സാക്ഷി മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍, നടനെ ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഐ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









