വൃക്ക തകരാറിനെ തുടര്‍ന്ന്‍ സുഷമ സ്വരാജ് എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വൃക്ക തകരാറിനെ തുടര്‍ന്ന് ചികിത്സയില്‍. ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Last Updated : Nov 16, 2016, 01:27 PM IST
വൃക്ക തകരാറിനെ തുടര്‍ന്ന്‍ സുഷമ സ്വരാജ് എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വൃക്ക തകരാറിനെ തുടര്‍ന്ന് ചികിത്സയില്‍. ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

താന്‍ വൃക്കരോഗത്തിന് ചികിത്സയിലാണെന്നും ഡയാലിസിസിന് വിധേയയായികൊണ്ടിരിക്കുകയാണെന്നും പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

നവംബര്‍ ഏഴിനാണ് സുഷമയെ പരിശോധനകള്‍ക്കായി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയത് വൃക്കയെ ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

More Stories

Trending News