ഷാങ്ഹായ് സഹകരണ സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സുഷമ സ്വരാജ്

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്‌സിഒ) ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യാത്രതിരിച്ചു. റഷ്യയിലെ സോചി നഗരത്തിലാണ്‌ സമ്മേളനം നടക്കുക. നവംബര് 30നും ഡിസംബര്‍ 1 നുമാണ് സമ്മേളനം.  

Last Updated : Nov 29, 2017, 07:04 PM IST
ഷാങ്ഹായ് സഹകരണ സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്‌സിഒ) ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യാത്രതിരിച്ചു. റഷ്യയിലെ സോചി നഗരത്തിലാണ്‌ സമ്മേളനം നടക്കുക. നവംബര് 30നും ഡിസംബര്‍ 1 നുമാണ് സമ്മേളനം.  

ഈ അവസരത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിവിധ രാഷ്ട്രനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 

പ്രാഥമിക സമ്മേളനത്തിന് ശേഷം ഡിസംബർ ഒന്നിന് നടക്കുന്ന പ്രതിനിധി സംഘങ്ങളുടെ നിയന്ത്രിത യോഗത്തിലും സുഷമ സ്വരാജ് പങ്കെടുക്കും. അതുകൂടാതെ റഷ്യൻ പ്രധാനമന്ത്രി ആതിഥേയത്വം വഹിക്കുന്ന സ്വീകരണത്തിലും അവര്‍ പങ്കെടുക്കും

എസ്‌സിഒ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഇന്ത്യ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. എസ്.സി.ഒ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സൗഹാര്‍ദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തും. ഇത് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വളര്‍ത്താന്‍ ഇടയാക്കുമെന്നും അവര്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

സമ്മേളനത്തിന് ശേഷം ഡിസംബര്‍ 2 ന് അവര്‍ ഇന്ത്യയില്‍ തിരിച്ചെത്തും.

 

 

 

 

Trending News