വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ ഐഎസ്ഐ ഏജന്റ് അറസ്റ്റില്‍

ഐഎസ്ഐ ഏജന്റ് മുഹമ്മദ് പര്‍വേസിനെ ഡല്‍ഹി പൊലിസിന്‍റെ പ്രത്യക സംഘം അറസ്റ്റു ചെയ്തു. മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് കരസേനയിലെ വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Last Updated : Sep 19, 2017, 02:33 PM IST
 വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ ഐഎസ്ഐ ഏജന്റ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎസ്ഐ ഏജന്റ് മുഹമ്മദ് പര്‍വേസിനെ ഡല്‍ഹി പൊലിസിന്‍റെ പ്രത്യക സംഘം അറസ്റ്റു ചെയ്തു. മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് കരസേനയിലെ വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കണമെന്നും അല്ലാത്തപക്ഷം മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും അയാള്‍ വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേണല്‍ പോലീസില്‍ പരാതിപ്പെടുകയും ഇയാളെ വടക്കന്‍ ഡല്‍ഹിയിലെ ചാന്ദ്‌നി മഹലില്‍നിന്ന് സെപ്റ്റംബര്‍ 13-ന് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.  

റിപ്പോര്‍ട്ട് അനുസരിച്ച് പരിചയമില്ലാത്ത രണ്ട് നമ്പറുകളില്‍നിന്ന് ഫോണ്‍ വന്നിരുന്നതായും ഇക്ത ശര്‍മ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍നിന്ന് സന്ദേശങ്ങള്‍ വന്നതായും കേണല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  കേസ് ഡല്‍ഹി പോലീസിന്‍റെ തീവ്രവാദ വിരുദ്ധ യൂണിറ്റാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Trending News