ബംഗ്ലാദേശി ഭീകരന്‍ ചെന്നൈയില്‍ അറസ്റ്റില്‍‍!

ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പിടിയിലായതെന്നാണ് സൂചന.   

Last Updated : Sep 10, 2019, 02:47 PM IST
ബംഗ്ലാദേശി ഭീകരന്‍ ചെന്നൈയില്‍ അറസ്റ്റില്‍‍!

ചെന്നൈ: ബംഗ്ലാദേശി ഭീകരനെന്ന്‍ സംശയിക്കുന്ന ഒരാള്‍ ചെന്നൈയില്‍ അറസ്റ്റില്‍. 

ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പിടിയിലായതെന്നാണ് സൂചന. അസദുള്ളയെന്നാണ് ഇയാളുടെ പേര്. 

കൊല്‍ക്കത്ത പൊലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഇന്ന് രാവിലെയാണ് അസദുള്ളയെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍വെച്ച് ഇയാളെ ചോദ്യം ചെയ്തുവരികയാണ്‌.

അസദുള്ളയെ അയാളുടെ വാടക വീട്ടില്‍ വെച്ചാണ്‌ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതിനിടയിലാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. 

Trending News