)
ഉത്തർപ്രദേശ്: തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ സംബന്ധിച്ച മീറ്റിങ്ങിൽ പങ്കെടുക്കാത്തതിന് സസ്പെൻഷൻ നേരിടേണ്ടിവന്ന ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഫത്തേപുർ സ്വദേശി സുധീർ കുമാറിനെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങൾ കാരണം എസ്ഐആറുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന യോഗത്തിൽ സുധീർ പങ്കെടുത്തിരുന്നില്ല. ഇതിനാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ഇതിൽ അസ്വസ്ഥനായ സുധീർ കുമാർ ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്ന് സുധീറിൻ്റെ സഹോദരി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് സഹോദരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഉദ്യോഗസ്ഥർക്ക് ഡിസംബർ നാലിന് മുമ്പായി വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കണമെന്ന് കർശന നിർദേശമുണ്ട്. ഇതിനാൽ എസ്ഐആർ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക് വലിയ ജോലി സമ്മർദമുണ്ടെന്നും പരാതി ഉയരുന്നുണ്ട്. ഇതിനിടയിൽ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലിചെയ്തിരുന്ന സ്ത്രീയെ ശനിയാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.