ഇന്ത്യയുടെ പുരാതനവും പരമ്പരാഗതവുമായ അറിവിനെ ഇന്നത്തെ ബിസിനസ് രീതികളുമായി സംയോജിപ്പിച്ച് സാമൂഹ്യ സംരംഭകത്വം (Social Entrepreneurship) എന്ന മാതൃക വികസിപ്പിച്ചെടുത്തിരിക്കുകയാണ് പതഞ്ജലി ഉടമകളായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും ചേർന്ന്. ലാഭത്തിനൊപ്പം സമൂഹത്തിൻ്റെ നന്മയും ലക്ഷ്യമിടുന്നതാണിത്. ഇന്ത്യൻ വിപണിയിൽ വലിയ വിദേശ കമ്പനികൾക്ക് വരെ വെല്ലുവിളി ഉയർത്തുകയാണ് പതഞ്ജലിയുടെ ഉത്പ്പന്നങ്ങൾ. കൂടാതെ ഗ്രാമങ്ങളിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് സ്വയംപര്യാപ്തരാകാൻ അവസരം നൽകുകയും ചെയ്യുന്നു.
1995ൽ ആണ് സ്വാമി രാംദേവ് ദിവ്യ യോഗ മന്ദിർ ട്രസ്റ്റ് സ്ഥാപിച്ചത്. അതിലൂടെ യോഗയെ ഓരോ വീടുകളിലുമെത്തിക്കാൻ അദ്ദേഹത്തിനായി. വ്യായാമം എന്നതിനപ്പുറം 'ആരോഗ്യത്തോടൊപ്പം സ്വയംപര്യാപ്തത' എന്ന സന്ദേശം കൂടി അതിലൂടെ നൽകുന്നു. പിന്നീട് 2006-ൽ ആചാര്യ ബാലകൃഷ്ണയുടെ നേതൃത്വത്തിൽ പതഞ്ജലി ആയുർവേദം ആരംഭിച്ചു. ഭാരതീയ ആയുർവേദത്തെ ശാസ്ത്രീയമായി ലോകമെമ്പാടും അംഗീകരിപ്പിക്കുക, സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പതഞ്ജലിയുടെ ലക്ഷ്യം.
Also Read: Patanjali: പതഞ്ജലിയുടെ വിജയത്തിന് പിന്നില്‍ ആചാര്യ ബാലകൃഷ്ണയുടെ റോളെന്ത്?
കർഷകരുടെ ജീവിതം മെച്ചപ്പെടുത്തി
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനായി പതഞ്ജലി 'ഫാം ടു ഫാർമസി' എന്ന മാതൃക സ്വീകരിച്ചു. ഇവിടെ കർഷകരിൽ നിന്ന് നേരിട്ട് ഔഷധസസ്യങ്ങൾ വാങ്ങുന്നു. അതിലൂടെ കർഷകർക്ക് ന്യായമായ വില ലഭിക്കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ സംരംഭത്തോടെ നിരവധി കർഷകർ രാസവളങ്ങൾ ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങി. അതുവഴി കർഷകരുടെ ചെലവ് കുറയുകയും വരുമാനം വർധിക്കുകയും ചെയ്തു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME)
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) വലിയ പിന്തുണയാണ് പതഞ്ജലി നൽകുന്നത്. അതിലൂടെ ചെറുകിട വ്യവസായങ്ങൾക്ക് വലിയൊരു വേദി ഒരുക്കാനും പതഞ്ജലിക്കായി. പ്രാദേശിക നിർമ്മാതാക്കൾക്ക് സാങ്കേതിക സഹായം, ബ്രാൻഡിംഗ്, വിതരണ ശൃംഖല എന്നിവ നൽകി അവരെ പ്രാപ്തരാക്കി. 2 ലക്ഷത്തിലധികം ആളുകളാണ് ഇന്ന് പതഞ്ജലിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ 10 ലക്ഷത്തിലധികം ആളുകൾക്ക് പതഞ്ജലിയിലൂടെ തൊഴിൽ ലഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ മാറ്റം
പതഞ്ജലി യോഗപീഠം, ആചാര്യകുലം, പതഞ്ജലി യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസ രംഗത്തും ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. യോഗ, ആയുർവേദം, പുരാതന വൈദിക വിജ്ഞാനം എന്നിവയെ ഇന്നത്തെ പഠന രീതികളുമായി സംയോജിപ്പിച്ച് കൊണ്ടാണ് ഇവിടെ പഠിപ്പിക്കുന്നത്. സൗജന്യമായി നടത്തുന്ന യോഗ ക്യാമ്പുകളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യപരമായ ഗുണങ്ങൾക്കൊപ്പം തൊഴിൽ അവസരങ്ങളും ലഭിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.