സിറിയയിൽ നിന്നും 75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു. സിറിയയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ രക്ഷാദൗത്യം. ഇന്ത്യൻ പൗരന്മാരെ ലെബനനിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജമ്മുകാശ്മീരിൽ നിന്ന് സിറിയയിലെത്തി കുടുങ്ങിയ 44 പേരും ഇവരിൽ ഉൾപ്പെടുന്നുണ്ട്. ജമ്മുകാശ്മീരിൽ നിന്ന് തീർത്ഥാടനത്തിനായി എത്തിയതായിരുന്നു ഇവർ. സെയ്ദ സൈനബിൽ എത്തിയപ്പോൾ ആഭ്യന്തര സംഘർഷം രൂക്ഷമാകുകയും മടങ്ങാൻ സാധിക്കാതെ വരികയുമായിരുന്നു.
ലെബനനിൽ നിന്ന് ലഭ്യകുന്ന വിമാനങ്ങളിൽ ഉടൻ തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ദമാസ്കസിലുള്ള എംബസിയും ബെയ്റൂത്തിലുള്ള എംബസിയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് 75 ഇന്ത്യക്കാരെയും സുരക്ഷിതമായി ലെബനനിൽ എത്തിക്കാൻ സാധിച്ചത്. സംഘർഷം രൂക്ഷമായ ഉടൻ തന്നെ സിറിയയിലുള്ള ഇന്ത്യക്കാരോട് മടങ്ങാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.