താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ ഇന്ന് തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ആഗ്ര ജില്ല ഭരണകൂടം. കോവിഡ് ബാധിതര്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജൂലൈ ആറ് മുതല്‍ താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ആഗ്രയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തുറക്കേണ്ടതില്ലെന്ന് ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
സ്മാരകങ്ങള്‍ എത്രകാലം അടഞ്ഞുകിടക്കുമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. ബഫര്‍ സോണിലായതിനാല്‍ താജ്മഹലിന് പുറമെ ആഗ്ര കോട്ട, സിക്കന്ദറിലെ അക്ബര്‍ ടോമ്പ് എന്നിവയും ഇപ്പോള്‍ തുറക്കില്ല.
Also Read: സരയുവിൻ്റെ 'ഷക്കീല' തരംഗമാകുന്നു!!!
ഇവിടെയുള്ള ഹോട്ടലുകളും, കടകളും ഉൾപ്പെടെ അടച്ചിടാനാണ് തീരുമാനം. ഇന്നലെ മാത്രം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 20000 കടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതപുലർത്തേണ്ടത് അനിവാര്യമാണ്.