)
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച രണ്ട് സീറ്റുകളിൽ ഒന്ന് ഒഴിഞ്ഞ് വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച പെരമ്പൂർ മണ്ഡലം നിലനിർത്തും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകിയത്.
വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ടിവികെ പ്രതിനിധിയായി ആര് മത്സരിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. കൂട്ടുകക്ഷി സർക്കാരിലെ ഏതെങ്കിലും പാർട്ടിക്ക് ഈ സീറ്റിൽ മത്സരിക്കാൻ അവസരം നൽകുമോയെന്നും അറിയേണ്ടതുണ്ട്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും 91,381 വോട്ട് നേടിയ വിജയ് കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഡിഎംകെ സ്ഥാനാർഥിയായ എസ് ഇനിഗോ ഇരുദയരാജിനെയാണ് ഇവിടെ വിജയ് പരാജയപ്പെടുത്തിയത്. എന്നാൽ, പെരമ്പൂരിൽ 1,20,365 വോട്ടുകൾ നേടിയ വിജയ് ആർഡി ശേഖറിനെയാണ് തോൽപിച്ചത്. ശേഖറിന് 66,650 വോട്ടുകളായിരുന്നു ലഭിച്ചത്.
വിജയ് മത്സരിച്ച് ജയിച്ച രണ്ട് മണ്ഡലം ഉൾപ്പെടെ 108 സീറ്റുകളാണ് ടിവികെ ആകെ നേടിയത്. 234 അംഗ നിയമസഭയിലെ കേവലഭൂരിപക്ഷമായ 118 തികയ്ക്കാൻ ടിവികെ ഏറെ ബുദ്ധിമുട്ടി. ഒടുവിൽ കോൺഗ്രസ് (5), സിപിഎം(2), സിപിഐ(2), മുസ്ലിം ലീഗ് (2), വിസികെ (2) എന്നിവരുടെ പിന്തുണയോടെയാണ് വിജയ് ഇന്ന് സർക്കാർ രൂപീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.