Tamil Nadu Election Results 2021 Live Updates: DMK യും സഖ്യവും 141 സീറ്റുകളിൽ മുന്നേറുന്നു
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ യും സഖ്യവും 141 സീറ്റുകളിൽ മുന്നേറുകയാണ്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ യും സഖ്യവും 141 സീറ്റുകളിൽ മുന്നേറുകയാണ്. എഐഡിഎംകെയ്ക്ക് ആകെ 91 സീറ്റുകളിൽ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്താൻ സാധിച്ചിട്ടുള്ളത്. 234 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 118 സീറ്റുകളാണ് ഭരണത്തിലേക്കെത്താൻ ആവശ്യമുള്ളത്. ഭരണപക്ഷത്തിന്റെ ഉള്ളിലെ പ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരങ്ങളുമാണ് തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുണയായത്.
എം കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് ശേഷം ആദ്യമായി ആണ് തമിഴ്‌നാട് ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2011 മുതൽ ഭരണലുണ്ടായിരുന്ന എഐഡിഎംകെയുടെ കോട്ട തകർത്ത് കൊണ്ടാണ് ഡിഎംകെ ഇപ്പോൾ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നത്.
അത്പോലെ തന്നെ കമലഹാസന്റെ പാർട്ടിയായ എംഎൻഎമ്മിനും വ്യക്തമായ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട്. കമലഹാസൻ കോയമ്പത്തൂരിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. 2700 വോട്ടുകൾക്ക് കമൽ ഹാസൻ മുന്നിട്ട് നിൽക്കുകയാണ്. ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിൻ മുന്നേറി കൊണ്ടിരിക്കുകയാണ്.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മുന്നേറി കൊണ്ടിരിക്കുകയാണ്.ഇരുനൂറിലധികം സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറുകയാണ്. നന്ദിഗ്രാമിൽ ആദ്യം മംമ്ത ബാനർജി പിന്നിലായിരുന്നുവെങ്കിലും ഇപ്പോൾ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി വരികയാണ്.
തൃണമൂൽ കോൺഗ്രസിലെ മുൻ അംഗവും മംമ്ത ബാനർജിയുടെ വിശ്വസ്‌തനുമായിരുന്നു ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി ആണ് മംമ്ത ബാനർജിക്ക് എതിരായി മത്സരിക്കുന്നത്. ഡിസംബറിൽ സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് രാജിവെച്ചത് വൻ കൊഴിഞ്ഞ് പോക്കിന് കാരണമായിരുന്നു.
അസാമിൽ ബിജെപി വിജയപ്രതീക്ഷയിലാണ്. അതേസമയം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകാൻ സാധ്യത. നാല്പത് വർഷങ്ങളിൽ ആദ്യമായി കേരളത്തിൽ തുടർ ഭരണം ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.