നരേന്ദ്ര മോദിയ്ക്ക് ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കര്‍ഷകന്‍

തിരുച്ചിറപ്പള്ളിയിലെ എറക്കുടി ഗ്രാമത്തില്‍ താമസിക്കുന്ന പി. ശങ്കര്‍ എന്ന കര്‍ഷകനാണ് തന്‍റെ ആരാധനാപുരുഷനായ മോദിക്കായി സ്വന്തം ചെലവില്‍ ക്ഷേത്രം പണിതിരിക്കുന്നത്.  

Last Updated : Dec 27, 2019, 09:02 AM IST
  • ആരാധന മൂത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കര്‍ഷകന്‍.
  • തിരുച്ചിറപ്പള്ളിയിലെ എറക്കുടി ഗ്രാമത്തില്‍ താമസിക്കുന്ന പി. ശങ്കര്‍ എന്ന കര്‍ഷകനാണ് തന്‍റെ ആരാധനാപുരുഷനായ മോദിക്കായി സ്വന്തം ചെലവില്‍ ക്ഷേത്രം പണിതിരിക്കുന്നത്.
  • രാജ്യത്തെ വികസനോന്മുഖമാക്കാന്‍ അവതരിച്ച ദൈവമാണ് മോദിയെന്നാണ് ശങ്കറിന്‍റെ വിശ്വാസം.
നരേന്ദ്ര മോദിയ്ക്ക് ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കര്‍ഷകന്‍

ചെന്നൈ: ആരാധന മൂത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കര്‍ഷകന്‍. 

 

 

തിരുച്ചിറപ്പള്ളിയിലെ എറക്കുടി ഗ്രാമത്തില്‍ താമസിക്കുന്ന പി. ശങ്കര്‍ എന്ന കര്‍ഷകനാണ് തന്‍റെ ആരാധനാപുരുഷനായ മോദിക്കായി സ്വന്തം ചെലവില്‍ ക്ഷേത്രം പണിതിരിക്കുന്നത്.

രാജ്യത്തെ വികസനോന്മുഖമാക്കാന്‍ അവതരിച്ച ദൈവമാണ് മോദിയെന്നാണ് ബിജെപി കര്‍ഷക സംഘടനാ പ്രവര്‍ത്തകനായ ശങ്കറിന്‍റെ വിശ്വാസം.

 

 

എന്നാല്‍ ശങ്കർ പാർട്ടി പ്രവർത്തകനാണോയെന്ന ചോദ്യത്തിന് അല്ലയെന്നാണ് ബിജെപിയുടെ തിരുച്ചിറപ്പള്ളി മേഖല ചുമതലയുള്ളതും ദേശീയ കൗൺസിൽ അംഗവുമായ ലാ കണ്ണൻ പറഞ്ഞത്.

ഈ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പാര്‍ട്ടി അംഗത്തെ അങ്ങോട്ട്‌ പറഞ്ഞു വിട്ടിരുന്നുവെന്നും ബിജെപിയിൽ ചേരാനും ജനക്ഷേമത്തിനായി പ്രവർത്തിക്കാനും ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ധാരാളം പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും കര്‍ഷകനായ തനിക്ക് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും 2000 രൂപ ലഭിച്ചുവെന്നും ഗ്യാസ് കണക്ഷനും പുതിയ ശൗചാലയവും കിട്ടിയെന്നും ഇതില്‍ നിന്നുമൊക്കെ തനിക്കുണ്ടായ പ്രചോദനമാണ് ഇങ്ങനൊരു ക്ഷേത്രം പണിയാന്‍ തീരുമാനിച്ചതെന്നും ശങ്കര്‍ പറഞ്ഞു.

രാജ്യത്തുള്ള കര്‍ഷകരുടെ  ഏറ്റവും വലിയ പ്രശ്‌നമെന്നു പറയുന്നത് വെള്ളത്തിന്‍റെ ക്ഷാമമാണെന്നും പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുന്ന പ്രധാനമന്ത്രി അതിനും തീര്‍പ്പുകാണുമെന്നും ശങ്കര്‍ പറഞ്ഞു. 

1.25 ലക്ഷം രൂപ ചെലവില്‍ നരേന്ദ്ര മോദിയുടെ കല്ലില്‍ കൊത്തിയ വിഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശങ്കര്‍ ക്ഷേത്രത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല ക്ഷേത്രത്തിനുള്ളില്‍ ഗാന്ധിജിയുടെയും അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും പതിച്ചിട്ടുണ്ട്.

പരമ്പരാഗത വിളക്ക് മോദി പ്രതിമയുടെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് തുടങ്ങിയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞയാഴ്ചയാണ്. 

തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജ ആരംഭിച്ചു മാത്രമല്ല ക്ഷേത്രത്തിന്‍റെ പൂജാരിയും ശങ്കര്‍ തന്നെയാണ്. ക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരാണെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ശങ്കറിന്‍റെ കൃഷി വിളവെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായരീതിയില്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്തണമെന്ന ചിന്തയിലാണ് ഇപ്പോള്‍ ശങ്കര്‍.

പ്രധാനമന്ത്രി ഒക്ടോബറില്‍ മാമലപ്പുറത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍ ഞാനും അവിടെ പോയിരുന്നുവെന്നും എന്നാല്‍ പരധനമന്ത്രിയെ കാണാന്‍ സാധിച്ചില്ലയെന്നും ശങ്കര്‍ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുമ്പോഴാണ് ഇങ്ങനൊരു വ്യത്യസ്ത നടപടിയുമായി ഈ കര്‍ഷകന്‍ മുന്നോട്ടെത്തിയിരിക്കുന്നത്.  

Trending News