തിങ്കളാഴ്ച്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍;മെയ്31 വരെ വിമാന സര്‍വീസുകള്‍ വേണ്ടെന്ന് തമിഴ് നാട്!

ചെന്നൈ;രാജ്യത്ത് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയം തീരുമാനം എടുത്തിരുന്നു.

Updated: May 22, 2020, 03:26 PM IST
തിങ്കളാഴ്ച്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍;മെയ്31 വരെ വിമാന സര്‍വീസുകള്‍ വേണ്ടെന്ന് തമിഴ് നാട്!

ചെന്നൈ;രാജ്യത്ത് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയം തീരുമാനം എടുത്തിരുന്നു.

എന്നാല്‍ കൊറോണ വൈറസ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് മെയ് 31 വരെ വിമാന സര്‍വീസുകള്‍ നടത്തരുതെന്ന് തമിഴ്നാട് 
സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെട്ടു.

ചെന്നൈ അടക്കമുള്ള മെട്രോ നഗരങ്ങളില്‍ നിന്നാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് വ്യോമയാന മന്ത്രാലയം തയ്യാറെടുക്കുന്നത്.

വൈറസ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചെന്നൈയില്‍ പൊതുഗതാഗതത്തിന്  നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌.

Alsoread:ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ക്വാറന്‍റെയ്ന്‍ നിര്‍ബന്ധമല്ല!

ഈ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് മെയ് 31 വരെ നീട്ടിവെയ്ക്കണം എന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.

നേരത്തെ തന്നെ തമിഴ്നാട് ട്രെയിന്‍,വിമാന സര്‍വീസുകള്‍ ഉടനെ ആരംഭിക്കരുത് എന്ന് ആവശ്യപെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.

അതേസമയം തമിഴ്നാടിന്‍റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടനെ തീരുമാനം എടുക്കുമെന്നാണ് വിവരം.
ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വ്യോമയാന മന്ത്രാലയത്തില്‍ ആരംഭിച്ചിട്ടുണ്ട്.