ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുളള ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ട് . ആദ്യ ഘട്ട ചര്‍ച്ചകള്‍ വെര്‍ച്വലായി നടക്കും, മെയ് രണ്ടാം പകുതിയില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടക്കും. 90 ദിവസത്തെ താരിഫ് ഇടവേളയ്ക്കിടെ ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘം അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പരസ്പര താരിഫുകള്‍ ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയും, അവസരവും നല്‍കുന്നതെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു. നിലവിലെ താരിഫുകളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. പക്ഷേ യുഎസുമായി വ്യാപാര ഉദാരവല്‍ക്കരണത്തിനായി ഇന്ത്യ ഇതിനകം ഒരു പാത സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുളള ചര്‍ച്ച നടത്തി. ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ട വ്യാപാര ചര്‍ച്ച ന്യൂഡല്‍ഹിയിലാണ് നടന്നത്.
ബിടിഎയുടെ വിജയകരമായ സമാപനത്തിലൂടെ 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഇരു രാജ്യങ്ങളും എത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 26 മുതല്‍ നാല് ദിവസങ്ങളിലായി വാണിജ്യ വകുപ്പിലെയും ,യുഎസ് വ്യാപാര പ്രതിനിധി ഓഫീസിലെയും ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, ഇന്ത്യയും യുഎസും സംതൃപ്തി പ്രകടിപ്പിക്കുകയും തുടര്‍ച്ചയായ സഹകരണത്തിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









