)
ഡൽഹി: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാൻ 17 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ധാക്കയിൽ തിരിച്ചെത്തി. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎൻപിയുടെ ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാൻ കഴിഞ്ഞ ദിവസമാണ് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയത്. ഫെബ്രുവരി 12 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ റഹ്മാൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയ സാഹചര്യത്തിൽ ബിഎൻപി അധികാരത്തിൽ വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. "നമുക്കെല്ലാവർക്കും ചേർന്ന് രാജ്യം കെട്ടിപ്പടുക്കേണ്ട സമയമാണിത്" എന്നായിരുന്നു മടങ്ങിയെത്തിയ ശേഷം റഹ്മാൻ്റെ ആദ്യ പ്രതികരണം.
അതേ സമയം, ബംഗ്ലാദേശിൽ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന അതിക്രമങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മൈമൻസിംഗിൽ ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ശക്തമായി അപലപിച്ചു. ഇടക്കാല സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ 2,900 ൽ അധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കേവലം രാഷ്ട്രീയ അക്രമമായോ മാധ്യമ പെരുപ്പമായോ തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ മതവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ സമാധാനവും സ്ഥിരതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അയൽരാജ്യത്തെ ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്നും രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.