Railway Ticket Booking Tatkal: ജൂലൈ ഒന്നുമുതൽ തത്കാൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനാകില്ല; ഇക്കാര്യം ശ്രദ്ധിക്കുക!

Tatkal Railway Ticket Booking: പുതിയ സംവിധാനം ജൂലൈ ഒന്ന് മുതൽ നിലവിൽ വരും. ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി സംവിധാനം ജൂലൈ 15 മുതൽ നിർബന്ധമാക്കും.

Written by - Zee Malayalam News Desk | Last Updated : Jun 12, 2025, 09:42 AM IST
  • ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൗണ്ടറിൽ ചെന്ന് ടിക്കറ്റെടുക്കുമ്പോഴും ജൂലൈ 15 മുതൽ ആധാർ ഒടിപി നൽകണം
  • ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്കാണ് ഒടിപി വരിക
Railway Ticket Booking Tatkal: ജൂലൈ ഒന്നുമുതൽ തത്കാൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനാകില്ല; ഇക്കാര്യം ശ്രദ്ധിക്കുക!

ചെന്നൈ: ആധാ‍റും ഐഐർസിടിസി അക്കൗണ്ടും ബന്ധിപ്പിച്ചവ‍ർക്ക് മാത്രമേ ഇനി റെയിൽവേ തത്കാൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കൂ. ജൂലൈ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരും. ജൂലൈ 15 മുതൽ ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി സംവിധാനം നിർബന്ധമാക്കും.

Add Zee News as a Preferred Source

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ആധാർ വിവരങ്ങൾ ഐആർസിടിസിയുമായി ബന്ധിപ്പിക്കാത്തവർക്ക് തത്കാൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കില്ല. ഐആർസിടിസിയുടെ അക്കൗണ്ടിലെ 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തുറന്ന് ആവശ്യമായ വിവരങ്ങൾ നൽകി ആധാറുമായി ബന്ധപ്പിക്കാനാകും.

ALSO READ: രക്ഷപ്പെടാൻ ശ്രമിച്ച മകനെ പിടിച്ചുനിർത്തി; ഭയന്ന് നിലവിളിച്ച മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി യുവാവ്

ഇത് ഒരുതവണ മാത്രം ചെയ്താൽ മതിയാകും. ജൂലൈ 15 മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൗണ്ടറിൽ ചെന്ന് ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നൽകണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്കാണ് ഒടിപി വരിക. തത്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ആദ്യ അരമണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭ്യമാകില്ലെന്ന് റെയിൽവേ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News