close

News WrapGet Handpicked Stories from our editors directly to your mailbox

തെലങ്കാന: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍നിന്നും രേവന്ത് റെഡ്ഢിയെ അറസ്റ്റ്‌ ചെയ്ത പൊലീസ് അദ്ദേഹത്തെ രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.

Updated: Dec 4, 2018, 11:49 AM IST
തെലങ്കാന: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അറസ്റ്റില്‍

തെലങ്കാന: തെലങ്കാനയിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റും കോടങ്കല്‍ എം.എല്‍.എയുമായ രേവന്ത് റെഡ്ഢി അറസ്റ്റില്‍.  ടി.ആർ.എസ്​ അദ്ധ്യക്ഷനും കാവല്‍ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്‍റെ റാലിക്കെതിരെ പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​തുവെന്ന്​ ആരോപിച്ചാണ് അറസ്റ്റ്‌.

ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍നിന്നും രേവന്ത് റെഡ്ഢിയെ അറസ്റ്റ്‌ ചെയ്ത പൊലീസ് അദ്ദേഹത്തെ രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.

കൊടങ്കൽ, ബോംറാസ്​പേട്ട്, ദൗലത്താബാദ്​ എന്നീ മണ്ഡലങ്ങളിൽ ചന്ദ്രശേഖര റാവു നയിക്കുന്ന മെഗാറാലി ഇന്ന് നടക്കാനിരിക്കെയാണ് അറസ്റ്റ്‌. റാവുവിനെ കോടങ്കലില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് റെഡ്ഢി ഭീക്ഷണി മുഴക്കിയിരുന്നു. 

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാണ് കരുതല്‍ നടപടി എന്ന രീതിയില്‍ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.