)
ഹൈദരാബാദ്: സംഗാറെഡ്ഡി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ കേസെടുത്തു. 40ൽ അധികം പേരുടെ ജീവനെടുത്ത സ്ഫോടനത്തിൽ സിഗാച്ചി ഫാർമ കമ്പനിക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ജൂൺ 30 നാണ് അപകടമുണ്ടായത്. സംഭവത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥ വന്നുവെന്ന ആരോപണത്തെ തുടർന്നാണ് ക്രിമിനൽ അന്വേഷണം ആരംഭിച്ചത്.
സ്ഥാപനത്തിന്റെ മാനേജ്മെന്റിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യ), 110 (മനഃപൂർവ്വമല്ലാത്ത നരഹത്യ നടത്താൻ ശ്രമം), 117 (സ്വമേധയാ ഗുരുതരമായി പരിക്കേൽപ്പിക്കൽ) എന്നിവ പ്രകാരമാണ് കേസെടുത്തത്. ബിഡിഎൽ ഭാനൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
അപകടത്തിൽപ്പെട്ടവരിൽ ഒരാളുടെ മകന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ യന്ത്രസാമഗ്രികളെക്കുറിച്ച് തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടും കമ്പനി അത് അവഗണിക്കുകയായിരുന്നുവെന്നാണ് ഇയാൾ ആരോപിച്ചത്. ജീവനക്കാരുടെ സുരക്ഷയേക്കാൾ ചെലവ് ചുരുക്കലിനാണ് കമ്പനി മുൻഗണന നൽകിയതെന്നും പരാതിക്കാരൻ ആരോപിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധന സഹായം പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.