Bengaluru: ബെം​ഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ട്രാവലർ ഇടിച്ചു; ഒരാൾക്ക് പരിക്ക്

ഏപ്രിൽ 18 ന് 12:15 ഓടെയായിരുന്നു സംഭവം നടന്നത്.  അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല

Written by - Zee Malayalam News Desk | Last Updated : Apr 20, 2025, 02:35 PM IST
  • ബെം​ഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു
  • സംഭവത്തെ തുടർന്ന് ട്രാവലറിന്റെ ഡ്രൈവറെ ​പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്
Bengaluru: ബെം​ഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ട്രാവലർ ഇടിച്ചു; ഒരാൾക്ക് പരിക്ക്

ബെംഗളൂരു: ബെം​ഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചതായി റിപ്പോർട്ട്.  സംഭവത്തെ തുടർന്ന് ട്രാവലറിന്റെ ഡ്രൈവറെ ​പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. 

Add Zee News as a Preferred Source

Also Read: ചെന്നൈ സബര്‍ബനില്‍ ആദ്യ എസി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.  സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 18 ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. എഞ്ചിന്റെ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വിമാനം നിർത്തിയിട്ടിരുന്നതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ ജീവനക്കാരുമായി എത്തിയ ട്രാവലറാണ് ഈ വിമാനത്തിൽ ഇടിച്ചത്. ജീവനക്കാരെ ഇറക്കുന്നതിനിടെ ട്രാവലർ മുന്നോട്ട് നീങ്ങുകയായിരുന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോർട്ട്. ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

Also Read: രാഹു ശുക്ര സംഗമം: വരുന്ന 30 ദിവസം ഇവർക്കിനി നേട്ടങ്ങളുടെ ചാകര, നിങ്ങളും ഉണ്ടോ?

അപകടത്തിൽ ട്രാവലറിന്റെ മുകൾഭാ​ഗം തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. വിഷയത്തിൽ  ആഭ്യന്തര അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News