ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഡല്‍ഹി പോലീസിന്‍റെ സ്പെഷ്യല്‍സെല്‍ ആണ് പരിശോധന നടത്തുന്നത്.  

Last Updated : Oct 3, 2019, 02:35 PM IST
ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി; രണ്ടുപേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. മൂന്ന് ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായുള്ള സംശയത്തെതുടര്‍ന്ന്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ല് പരിശോധന നടത്തുകയാണ്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായി കണ്ട രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം തന്ത്രപ്രധാന ഇടങ്ങളില്‍ കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്.

എട്ടിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്നുണ്ട്. സൈന്യത്തിനെതിരെ ചാവേര്‍ ആക്രണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഡല്‍ഹി പോലീസിന്‍റെ സ്പെഷ്യല്‍സെല്‍ ആണ് പരിശോധന നടത്തുന്നത്. പഹാഡ്ഗഞ്ച്, ജാമിയനഗര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം എട്ട് കേന്ദ്രങ്ങളില്‍ പരിശോധന നടക്കുകയാണ്.

അമേരിക്കല്‍ രഹസ്യാന്വേഷണ ഏജന്‍സികളും ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായാണ് വിവരം. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് കേന്ദ്രീകൃത സംഘടകള്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. 

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ തയ്യാറാകുന്നതായുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Trending News