Terror funding case: ശ്രീനഗറിലും ഡൽഹിയിലും NIA യുടെ വ്യാപക റെയ്ഡ്

കളളപ്പണം ഭീകരപ്രവർത്തനനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് NIA റെയ്ഡ് നടത്തുന്നത്.     

Last Updated : Oct 29, 2020, 02:00 PM IST
  • ഡൽഹിയിലെ ചാരിറ്റി കേന്ദ്രത്തിലും ശ്രീനഗറിലെ ആറ് എൻജിഒകളും ട്രസ്റ്റുകളുമടക്കം ഒൻപതിടത്തും റെയ്ഡ് പുരോഗമിക്കുകയാണ്.
  • കളളപ്പണം ഭീകരപ്രവർത്തനനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് NIA റെയ്ഡ് നടത്തുന്നത്.
Terror funding case: ശ്രീനഗറിലും ഡൽഹിയിലും NIA യുടെ വ്യാപക റെയ്ഡ്

ഭീകരവാദ പ്രവർത്തനവുമായി (Terror funding case) ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഡൽഹിയിലും ശ്രീനഗറിലും  NIA യുടെ വ്യാപക റെയ്ഡ്  ഇന്നും തുടരുന്നു.  ഡൽഹിയിലെ ചാരിറ്റി കേന്ദ്രത്തിലും ശ്രീനഗറിലെ ആറ് എൻജിഒകളും ട്രസ്റ്റുകളുമടക്കം ഒൻപതിടത്തും റെയ്ഡ് പുരോഗമിക്കുകയാണ്.    

കളളപ്പണം ഭീകരപ്രവർത്തനനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് NIA റെയ്ഡ് നടത്തുന്നത്.  റെയ്ഡ് നടക്കുന്നത്  ഫലാഹ് ഇ ആം ട്രസ്റ്റ്, ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ, ചാരിറ്റി അലയൻസ്, ജെകെ യത്തീം ഫൗണ്ടേഷൻ, ജെകെ വോയിസ് ഓഫ് വിക്റ്റിംസ് എന്നിവയുടെ ഓഫീസിലാണ്.  

Also read: എം. ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് ഉപാധികളോടെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു 

മുൻ ന്യൂനപക്ഷ കമ്മീഷൻ മേധാവി സഫറുൽ-ഇസ്ലാം ഖാൻ അധ്യക്ഷനായ ചാരിറ്റി കേന്ദ്രങ്ങളിലാണ് ഡൽഹിയിൽ (Delhi) റെയ്ഡ് നടക്കുന്നത്.   ഈ എൻജിഒകളും ട്രസ്റ്റുകളും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിലും വിദേശത്തും ധനസമാഹരണം നടത്തുകയും ശേഷം ഈ ഫണ്ട് ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന  NIA യുടെ കണ്ടെത്തലിനെ തുടർന്നാണ് ഈ റെയ്ഡ്.  

ഒക്ടോബർ എട്ടിന് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഈ റെയ്ഡ്.  ഇന്നലെ ഡൽഹിയിലും ശ്രീനഗറിലും റെയ്ഡ് നടത്തിയതിന്റെ പുറമെ ബെംഗളൂരുവിലും റെയ്ഡ് നടത്തിയിരുന്നു.   

Trending News