close

News WrapGet Handpicked Stories from our editors directly to your mailbox

കശ്മീരികളെയോര്‍ത്ത് ആശങ്ക!!

കശ്മീരികളെയോര്‍ത്ത് ആശങ്ക!!

Updated: Sep 16, 2019, 05:10 PM IST
കശ്മീരികളെയോര്‍ത്ത് ആശങ്ക!!

കശ്മീരികളെയോര്‍ത്ത് ആശങ്ക!!

ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയതില്‍ സുപ്രീംകോടതിയ്ക്ക് നന്ദിയറിയിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.

കൂടാതെ, ആവശ്യമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കശ്മീർ സന്ദർശിക്കുമെന്ന് പറഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ജമ്മു-കശ്മീർ സന്ദർശിക്കാൻ അനുമതി തന്നതിന് സുപ്രീംകോടതിയോട് എനിക്ക് നന്ദിയുണ്ട്. കശ്മീര്‍ സന്ദര്‍ശിച്ച ശേഷം റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതും കശ്മീർ സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശിക്കുമെന്ന് പറഞ്ഞതും വളരെയേറെ സന്തോഷകരമാണ്," ഗുലാം നബി ആസാദ് വ്യക്തമാക്കി.

കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടിക്കൊണ്ട് ഗുലാം നബി ആസാദ് സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് സുപ്രീംകോടതി പരിഗണിച്ചത്. നിബന്ധനകളോടെയാണ് സുപ്രീംകോടതി സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഗുലാം നബി ആസാദിന് ശ്രീനഗര്‍, ബാരാമുള്ള, അനന്ത്നാഗ്, ജമ്മു എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാം. എന്നാല്‍, പ്രഭാഷണം നടത്താനോ റാലികള്‍ സംഘടിപ്പിക്കാനോ പാടില്ല എന്ന് സുപ്രീംകോടതി കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. 

"അദ്ദേഹം സമർപ്പിച്ച ഹര്‍ജിയില്‍ പ്രസംഗം നടത്തില്ലെന്നും പൊതുജന റാലി സംഘടിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്," ഹര്‍ജി സംബന്ധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.

ജമ്മു-കശ്മീർ സന്ദർശിക്കാൻ പലവട്ടം ഗുലാം നബി ആസാദ് ശ്രമിച്ചെങ്കിലും കശ്മീര്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ജന്മനാടായ കശ്മീർ സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗുലാം നബി ആസാദ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കുടുംബാംഗങ്ങളുടെ ക്ഷേമം അന്വേഷിക്കുക എന്നതാണ് സന്ദര്‍ശന ലക്ഷ്യമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 3 തവണ ഗുലാ൦ നബി ആസാദ് കശ്മീർ സന്ദർശനത്തിന് ശ്രമിച്ചെങ്കിലും ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും മടക്കിയയ്ക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ്. എ. ബോബ്ഡെ, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.