)
ന്യൂഡൽഹി: പുതിയ വാഹനം വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങയുടെ മേൽ ചക്രം കയറ്റുന്ന ആചാരം ചെയ്തത് വൻ ദുരന്തത്തിൽ കലാശിച്ചു. മഹീന്ദ്ര ഥാർ വാങ്ങിയ ഉപഭോക്താവ് നാരങ്ങയുടെ മേൽ ചക്രം കയറ്റാൻ ശ്രമിച്ചത് വലിയ അപകടത്തിലേക്ക് നയിച്ചു. ഡൽഹിയിലെ നിർമാൺ വിഹാറിലെ മഹീന്ദ്ര ഷോറൂമിലാണ് അപകടമുണ്ടായത്.
പുതിയ മഹീന്ദ്ര ഥാർ റോഡിലേക്ക് ഇറക്കുന്നതിന് മുൻപ് പൂജ ചെയ്ത് നാരങ്ങയുടെ മേൽ ചക്രം കയറ്റാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. വാഹനം സാവധാനം മുന്നോട്ട് എടുക്കുന്നതിനിടെ ആക്സിലേറ്ററിൽ ചവിട്ടുകയായിരുന്നു. ഷോറൂമിന്റെ ഒന്നാം നിലയിലെ ചില്ല് തകർത്ത് വാഹനം റോഡിലേക്ക് പതിച്ചു.
Woman’s lemon-crushing ritual sends Thar crashing off showroom floor in Delhi
— Ashwini Shrivastava (@AshwiniSahaya) September 9, 2025
What was meant to be a puja ritual turned into a shocking accident in Delhi when a woman, while trying to crush lemons under the tyre of a brand-new Thar, revved too hard. The SUV smashed through the… pic.twitter.com/eb4uijsJyW
മാനി പവാർ എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്. ഇവർക്കൊപ്പം ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിലുണ്ടായിരുന്നു. ഷോറൂമിന്റെ ഒന്നാം നിലയുടെ ചില്ല് ഭിത്തി തകർത്ത് വാഹനം റോഡിലേക്ക് തലകീഴായി പതിച്ചു. റോഡിൽ വാഹനം തലകീഴായിക്കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
എയർബാഗുകൾ പ്രവർത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഇരുവർക്കും കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അപകടത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അഭിഷേക് ധനിയ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.