ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യത്തെ ആഡംബര ട്രെയിനായിരുന്നു രാജധാനി എക്‌സ്പ്രസ്സ് . 1960-ല്‍, റെയില്‍വേ ബോര്‍ഡ് ഓഫ് ഇന്ത്യ രാജാധാനി എക്‌സ്പ്രസ്സുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു പഠനം നടത്തി. നിലവിലുള്ള ബ്രോഡ് ഗേജ് ലൈനുകളില്‍ ഇത് മണിക്കൂറില്‍ 96 കിലോമീറ്റര്‍ (60 മൈല്‍) ആയി പരിമിതപ്പെടുത്തി.
ഇന്ത്യന്‍ റെയില്‍വേ നടത്തുന്ന പ്രീമിയം സര്‍വീസുകളില്‍ ഒന്നാണ് ഈ ട്രെയിനുകള്‍. മദ്രാസിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രാജാധാനി എക്‌സ്പ്രസിന്റെ കോച്ചുകള്‍ നിര്‍മ്മിച്ചത്. ആഡംബരം, സുഖസൗകര്യങ്ങള്‍, പ്രീമിയം സവിശേഷതകള്‍ എന്നിവയ്ക്ക് പേരുകേട്ട ട്രയിനാണ് രാജാധാനി എക്‌സ്പ്രസ്സ് .
ആദ്യത്തെ രാജാധാനി എക്‌സ്പ്രസ്സ്........
ഇന്ത്യയിലെ ആദ്യത്തെതും, പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത, അതിവേഗ ട്രെയിന്‍ ആയിരുന്നു രാജാധാനി എക്‌സ്പ്രസ്സ്. സുഖകരമായ ഒരു റെയില്‍ യാത്രയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു ഈ ട്രെയിന്‍.
1969 മാര്‍ച്ച് 3 ന് ഹൗറയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് രാജാധാനി എക്‌സ്പ്രസ്സിന്റെ ആദ്യ യാത്ര ആരംഭിച്ചത്. ഏകദേശം 1,450 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ട്രെയിന്‍. യാത്രയ്ക്ക് 17 മണിക്കൂറും 20 മിനിറ്റും എടുത്തു.
രാജ്യതലസ്ഥാനവുമായി സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെയോ പ്രമുഖ നഗരങ്ങളെയോ ബന്ധിപ്പിക്കുന്ന രാജധാനിയെ മറ്റു ട്രെയിനുകളില്‍നിന്ന് വ്യത്യസ്തമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ എന്നും ശ്രമിച്ചിരുന്നു. കാരണം, വിമാന തുല്യമായിരുന്നു രാജധാനിയുടെ ടിക്കറ്റ് നിരക്ക്, അതിനാല്‍ സേവനങ്ങളിലും അതു നല്‍കണമെന്ന് റെയില്‍വേ നിര്‍ബന്ധംവച്ചു.
1972 ല്‍ മുംബൈയില്‍ നിന്ന് രണ്ടാമത്തെ രാജധാനി അവതരിപ്പിക്കുന്നതുവരെ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ഒരേയൊരു ട്രെയിന്‍ ഇതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









