Fastest Train Of Pakistan: പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍; ഇന്ത്യന്‍ ട്രയിനുകളെക്കാള്‍ പിന്നില്‍! ഏതാണ് ആ ട്രയിന്‍?

പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ആണെങ്കിലും,ഇന്ത്യന്‍ ട്രയിനുകളെക്കാള്‍ പിന്നിലാണ് കാരക്കോറം എക്സ്സപ്രസിന്റെ വേഗത.

Written by - Zee Malayalam News Desk | Last Updated : Apr 2, 2025, 12:23 PM IST
  • വടക്കന്‍ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന കാരക്കോറം പര്‍വതനിരയുടെ പേരിലാണ് ഈ ട്രെയിനിന് 'കാരക്കോറം എക്സ്പ്രസ്സ് 'എന്ന് പേര് നല്‍കിയിരിക്കുന്നത്.
  • കറാച്ചിക്കും ലാഹോറിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 'കാരക്കോറം എക്സ്പ്രസ്സ് ഒരു ജനപ്രിയ ട്രയിനാണ്.
  • കാരക്കോറം എക്സ്സപ്രസിന്റെ പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്റര്‍ മാത്രമാണ്.
Fastest Train Of Pakistan: പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍; ഇന്ത്യന്‍ ട്രയിനുകളെക്കാള്‍ പിന്നില്‍! ഏതാണ് ആ ട്രയിന്‍?

ന്യൂഡല്‍ഹി : കറാച്ചിയെയും ലാഹോറിനെയും ബന്ധിപ്പിക്കുന്ന 'പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് കാരക്കോറം എക്സ്പ്രസ്സ് .എന്നാല്‍ പാകിസ്ഥാന്‍ റെയില്‍വേയുടെ കീഴിലുളള ഈ ട്രയിന്‍, ഏകദേശം 17 മണിക്കൂര്‍ 45 മിനിറ്റിനുള്ളില്‍ 1,241 കിലോമീറ്റര്‍ ദൂരം പിന്നിടുന്നു. കറാച്ചി-പെഷാവര്‍ റെയില്‍വേ ലൈന്‍, ഖനേവാള്‍-വസീറാബാദ് ബ്രാഞ്ച് ലൈന്‍, ഷാഹ്ദാര ബാഗ്-സാംഗ്ല ഹില്‍ ബ്രാഞ്ച് ലൈന്‍ എന്നിവയിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.

Add Zee News as a Preferred Source

പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ആണെങ്കിലും,ഇന്ത്യന്‍ ട്രയിനുകളെക്കാള്‍ പിന്നിലാണ് കാരക്കോറം എക്സ്സപ്രസിന്റെ വേഗത. കാരക്കോറം എക്സ്സപ്രസിന്റെ പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്റര്‍ മാത്രമാണ്. ഇന്ത്യയുടെ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ് സര്‍വീസായ വന്ദേ ഭാരത് ട്രെയിനിന്റെ പരമാവധി പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. അതേസമയം, ചില വന്ദേ ഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത്.

വടക്കന്‍ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന കാരക്കോറം പര്‍വതനിരയുടെ പേരിലാണ് ഈ ട്രെയിനിന് 'കാരക്കോറം എക്സ്പ്രസ്സ് 'എന്ന് പേര് നല്‍കിയിരിക്കുന്നത്. പര്‍വേസ് മുഷറഫ് സര്‍ക്കാരിന്റെ സമയത്താണ് (2002)ഈ ട്രെയിന്‍ ഉദ്ഘാടനം ചെയ്യതത്. 

പാകിസ്ഥാനിലെ രണ്ട് പ്രധാന നഗരങ്ങളിലൂടെയാണ് കാരക്കോറം എക്സ്പ്രസിന്റെ പ്രവര്‍ത്തനം, കറാച്ചിക്കും ലാഹോറിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 'കാരക്കോറം എക്സ്പ്രസ്സ് ഒരു ജനപ്രിയ ട്രയിനാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News