ദേശീയ ന്യൂനപക്ഷ കമ്മീഷൻ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ, വൈസ് ചെയര്മാനും മെമ്പറുമാരും ഉൾപ്പെട്ട സംഘം ഇന്ന് ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങങ്ങൾ സന്ദർശിച്ചു.

Last Updated : Feb 29, 2020, 07:56 PM IST
ദേശീയ ന്യൂനപക്ഷ കമ്മീഷൻ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ, വൈസ് ചെയര്മാനും മെമ്പറുമാരും ഉൾപ്പെട്ട സംഘം ഇന്ന് ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങങ്ങൾ സന്ദർശിച്ചു.

ജെഫ്‌റാബാദ്നി, ഭജനപുര, ഗോകുൽപുരി, ബ്രഹ്‌മപുരി, കരാവൽ നഗർ, എന്നിവടങ്ങളിൽ സംഘം സന്ദർശനം നടത്തി. സംഘം ദൽഹി പോലീസ് കമ്മീഷണർ, ഡിസിപി  എന്നിവരുമായി ചർച്ച നടത്തി. പോലീസിനോട് കലാപത്തിനരിയായവരോടെ വേണ്ട സുരക്ഷ ഉറപ്പാക്കാനും, കലാപത്തെത്തുടർന് പലായനം ചെയ്തവരെ തിരികെ താമസിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കലാപബാധിതർക്കു നഷ്ടപരിഹാരം നൽകണമെന്നും സംഘം സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കണം എന്നും കമ്മീഷൻ ആഹ്വാനം ചെയ്തു. ചെയര്മാൻ ശ്രീ ഖയ്യൂർ ഉൽ ഹസൻ റിസ്‌വി, വൈസ്-ചെയര്മാന് ശ്രീ ജോർജ് കുരിയൻ, മെമ്പർമാർ സർദാർ മഞ്ജിത് സിംഗ് റായ്, ആത്തിഫ് റഷീദ് മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Trending News