ന്യൂഡല്‍ഹി : ഉയര്‍ന്ന ടോള്‍ നിരക്കുകള്‍ യാത്രക്കാര്‍ക്ക് എപ്പോഴും ആശങ്കയാണ്. വലിയ തുകകളാണ് ടോൾ പ്ലാസകൾ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. അത്തരത്തിൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ടോള്‍ പ്ലാസ ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ? ഗുജറാത്തിലെ ഭരതാന എന്ന ഗ്രാമത്തിലെ ടോൾ പ്ലാസയാണ് രാജ്യത്ത് ഏറ്റവും അധികം വരുമാനം നേടുന്നതെന്നാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 48ലാണ് ഈ ടോള്‍ പ്ലാസയുള്ളത്.
കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി കണക്കനുസരിച്ച്, പ്രതിവർഷം ഏകദേശം 400 കോടി രൂപ വരുമാനമാണ് ഈ ടോൾ പ്ലാസയ്ക്കുള്ളത്. 2023-24 ൽ മാത്രം 472.65 കോടി രൂപയാണ് ഈ ടോൾ പ്ലാസ പിരിച്ചെടുത്തത്.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹൈവേകളില്‍ വന്‍തോതില്‍ ടോള്‍ പിരിവുകള്‍ ഉണ്ടായിട്ടുണ്ട്. അതിൽ തന്നെ 10 ടോൾ പ്ലാസകൾ ഏറ്റവും ഉയർന്ന ഫീസ് ഈടാക്കുന്നു. ഗ്രാന്‍ഡ് ട്രങ്ക് റോഡ്, ഡല്‍ഹി-മുംബൈ ഹൈവേ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ റോഡുകളിലാണ് ഈ പ്രധാന ടോൾ പ്ലാസകൾ സ്ഥിതി ചെയ്യുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 2019-20, 2023-24 കാലയളവിൽ ഈ ടോള്‍ പ്ലാസകള്‍ 13,988 കോടി രൂപ വരുമാനമാണ് നേടിയത്.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 1,063 ടോള്‍ പ്ലാസകളുണ്ട്. അതില്‍ 14 ടോള്‍ പ്ലാസകള്‍ പ്രതിവര്‍ഷം 200 കോടി രൂപയിലധികം വരുമാനം നേടുന്നുണ്ട്. നിലവില്‍, രാജ്യത്ത് 1.5 ലക്ഷം കിലോമീറ്റര്‍ എന്‍എച്ച് ശൃംഖലയുടെ ഏകദേശം 45,000 കിലോമീറ്ററിലാണ് ടോള്‍ പിരിക്കുന്നത്. അതില്‍ പുതുതായി നിര്‍മ്മിച്ച എക്‌സ്പ്രസ് വേകളും ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ പശ്ചിമ തീര തുറമുഖങ്ങളിലേക്ക് എന്‍എച്ച് 48 വഴിയാണ് കൊണ്ടുപോകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന രണ്ടാമത്തെ ടോള്‍ പ്ലാസയും ഈ ഹൈവേയിലാണുള്ളത്. രാജസ്ഥാനിലെ ഷാജഹാന്‍പൂരിലെ എന്‍എച്ച് 48 ലെ ടോള്‍ പ്ലാസയില്‍ നിന്ന് 378 കോടി രൂപയാണ് വാര്‍ഷിക വരുമാനം ലഭിക്കുന്നത്.
പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ 97 ടോള്‍ പ്ലാസകളാണുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 22,914 കോടി രൂപയാണ് ഈ ടോള്‍ പ്ലാസകളുടെ വരുമാനം. രാജസ്ഥാനില്‍ 156 ടോള്‍ പ്ലാസകളുണ്ട്. ഈ ടോള്‍ പ്ലാസകള്‍ 20,308 കോടി വരുമാനം നേടിയത്.
2019 ല്‍ ടോള്‍ വരുമാനം 27,504 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 55,882 കോടി രൂപയായി ഉയരുകയും ചെയ്തു. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഹൈവേകളില്‍ ടോള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









