‘രാജ്യത്ത് ടുക്ഡെ ടുക്ഡെ ഗ്യാങ്' ഉണ്ട്!

രാജ്യത്തെ [പ്രതിപക്ഷ കക്ഷികളെ പരിഹസിക്കുന്നതിന് ബിജെപി നേതൃത്വം ഉപയോഗിക്കുന്ന "ടുക്ഡെ ടുക്ഡെ ഗ്യാങ്" എന്ന പ്രയോഗം വീണ്ടും ചര്‍ച്ചയിലേയ്ക്ക്... 

Last Updated : Jan 22, 2020, 05:39 PM IST
  • രാജ്യത്ത് 'ടുക്ഡെ ടുക്ഡെ ഗ്യാങ്' ഉണ്ട് എന്നും അവരാണ് സര്‍ക്കാര്‍ നടത്തുന്നതും, രാജ്യത്തെ വിഭജിക്കുന്നത് എന്നുമായിരുന്നു തരൂരിന്‍റെ പ്രസ്താവന.
‘രാജ്യത്ത് ടുക്ഡെ ടുക്ഡെ ഗ്യാങ്' ഉണ്ട്!

ന്യൂഡല്‍ഹി: രാജ്യത്തെ [പ്രതിപക്ഷ കക്ഷികളെ പരിഹസിക്കുന്നതിന് ബിജെപി നേതൃത്വം ഉപയോഗിക്കുന്ന "ടുക്ഡെ ടുക്ഡെ ഗ്യാങ്" എന്ന പ്രയോഗം വീണ്ടും ചര്‍ച്ചയിലേയ്ക്ക്... 

കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍ ആണ് ഈ വിഷയം വീണ്ടും ചർച്ചയാക്കിയത്. 'ടുക്ഡെ ടുക്ഡെ ഗ്യാങ്' എന്ന ഒരു സംഘത്തെ കുറിച്ച് ഒദ്യോഗിക വിവരമൊന്നും ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയ൦ നല്‍കിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് 'ടുക്ഡെ ടുക്ഡെ ഗ്യാങ്' ഉണ്ട് എന്നും അവരാണ് സര്‍ക്കാര്‍ നടത്തുന്നതും, രാജ്യത്തെ വിഭജിക്കുന്നത് എന്നുമായിരുന്നു തരൂരിന്‍റെ പ്രസ്താവന. 
'ടുക്ഡെ ടുക്ഡെ ഗ്യാങ്' എന്ന ഒരു സംഘത്തെ കുറിച്ച് ഒദ്യോഗിക വിവരമൊന്നും ഇല്ലെന്ന് RTIയ്ക്ക് മറുപടി നല്‍കിയ ആഭ്യന്തര മന്ത്രാലയത്തെ പരിഹസിച്ച ശശി തരൂർ, മന്ത്രാലയത്തിന് തെറ്റിയെന്നും ടുക്ഡെ ടുക്ഡെ ഗ്യാങാണ് ഇപ്പോൾ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ മറുപടി സഹിതമുള്ള വാർത്തയോട് കൂടിയാണ് ശശി തരൂർ ട്വീറ്റ് പോസ്റ്റ് ചെയ്തത്. 

ഡൽഹി സ്വദേശിയായ സാകേത് ഗോഖലെയാണ് ടുക്ഡെ ടുക്ഡെ ഗ്യാങ് എന്താണെന്നുള്ള ചോദ്യവുമായി RTI  ഫയൽ ചെയ്തത്. എന്നാല്‍, RTIയ്ക്ക് മറുപടി നല്‍കിയ ആഭ്യന്തര മന്ത്രാലയം, ഇത്തരമൊരു സംഘത്തെകുറിച്ച് ഒദ്യോഗിക വിവരമൊന്നും ഇല്ലെന്ന് മറുപടി നല്‍കിയിരുന്നു. 

രാജ്യത്തുടനീളം നടക്കുന്ന അക്രമ പ്രവർത്തനങ്ങൾക്ക് പിന്നില്‍ 'ടുക്ഡെ ടുക്ഡെ ഗ്യാങാണെന്ന'  ആഭ്യന്തര മന്ത്രിയുൾപ്പടെയുള്ളവരുടെ പ്രസ്താവനക്ക് പിന്നാലെയാണ്, ഇത്തരമൊരു സംഘത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ആവശ്യപ്പെട്ടുള്ള RTI ആഭ്യന്തര മന്ത്രാലയത്തിലേക്ക് എത്തുന്നത്.

രാജ്യത്തുള്ള മറ്റാരേക്കാളും ടുക്ഡെ ടുക്ഡെ ഗ്യാങിനെ കുറിച്ച് അറിയുന്നത് ആഭ്യന്തരമന്ത്രിക്ക് തന്നെയാണ്. രാജ്യത്തെ വിഭജിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നു കോണ്‍ഗ്രസ്‌ നേതാവ് കപില്‍ സിബൽ അഭിപ്രായപ്പെട്ടത്.

Trending News