ദില്ലി: ഐക്യരാഷ്ട്രസഭയെയും മറ്റ് അന്താരാഷ്ട്ര സംഘടനകളെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ദ്ധിച്ചു വരുന്ന ആഗോള സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും അപ്രസക്തമാകുന്നുവെന്നായിരുന്നു വിമര്‍ശനം.അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റില്‍ മൂന്നേകാല്‍ മണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രി, പാകിസ്ഥാനെതിരെയും രൂക്ഷ വിമര്‍ശനവും നടത്തി.
Read Also: 'സാധനം' ആവശ്യത്തിന് എത്തും, വിൽപ്പന തുടങ്ങിയത് ആറ് മാസം മുൻപ്
'സൃഷ്ടിക്കപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍ ഏതാണ്ട് അപ്രസക്തമായി മാറിയിരിക്കുന്നു, അവയില്‍ ഒരു പരിഷ്‌കരണവുമില്ല. യുഎന്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പങ്ക് വഹിക്കാന്‍ കഴിയില്ല. നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ശ്രദ്ധിക്കാത്ത ലോകത്തിലെ ആളുകള്‍ എല്ലാം ചെയ്യുന്നു. ആര്‍ക്കും അവയെ തടയാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം സംഘര്‍ഷത്തില്‍ നിന്ന് സഹകരണത്തിലേക്ക് മാറാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി മോദി, വികസനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ രാഷ്ട്രങ്ങള്‍ പരസ്പരം പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളുടെ എല്ലാം ദൌർബല്യം തുറന്നുകാട്ടിയ കോവിഡ് 19 മഹാമാരി ആഗോള സംഘര്‍ശങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ ആവശ്യകത മനസിലാക്കി തരുന്നതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









