ഇത്തവണയും മോദി തരംഗം, കോണ്‍ഗ്രസിന് 5 വര്‍ഷം കൂടി കാത്തിരിക്കണം: അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ചാനലുകളിലും മറ്റു വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്‌ നേതാക്കള്‍... ഓരോ നേതാക്കളും വോട്ടര്‍മാര്‍ക്കിടയില്‍ തങ്ങളുടെ പാര്‍ട്ടികളുടെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് വിജയസാധ്യത ഉറപ്പിക്കുന്ന തിരക്കിലാണ്. 

Last Updated : Apr 2, 2019, 12:40 PM IST
ഇത്തവണയും മോദി തരംഗം, കോണ്‍ഗ്രസിന് 5 വര്‍ഷം കൂടി കാത്തിരിക്കണം: അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ചാനലുകളിലും മറ്റു വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്‌ നേതാക്കള്‍... ഓരോ നേതാക്കളും വോട്ടര്‍മാര്‍ക്കിടയില്‍ തങ്ങളുടെ പാര്‍ട്ടികളുടെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് വിജയസാധ്യത ഉറപ്പിക്കുന്ന തിരക്കിലാണ്. 

ഒത്തിരിയേറെ പ്രതീക്ഷകളോടെയാണ് 2014ല്‍ ജനങ്ങള്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ സര്‍ക്കാരിന് സാധിച്ചു. ചില കാര്യങ്ങളില്‍ അതില്‍ക്കവിഞ്ഞും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ZEE ന്യൂസിന്‍റെ പ്രോഗ്രാമായ India Ka DNA  എന്ന പ്രോഗ്രാമിലാണ് അമിത് ഷാ ഇപ്രകാരം പറഞ്ഞത്‌.

ഈ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന്‍ ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്നും പ്രസ്താവിച്ചു. 

2014ല്‍ സംഭവിച്ചതുപോലെ ഇത്തവണയും മോദി തരംഗം രാജ്യത്ത് ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് എന്തായാലും ഇനി 5 വര്‍ഷം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഏതൊരു പാര്‍ട്ടിയുടെയും ശക്തി അനുയായികളാണ്, ബിജെപിയുടെ പ്രവര്‍ത്തകര്‍ ഒരിക്കലും ഒരു തിരഞ്ഞെടുപ്പിനേയും  നിസ്സാരമായി കാണാറില്ല. നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വമാണ് മറ്റ് ലോക രാഷ്ട്രങ്ങളെ ഇന്ത്യയിലേയ്ക്ക് ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്‍റെ മൂല്യം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. 
  
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത് വളരെയേറെ പ്രതീക്ഷകളോടെയാണ്.  കഴിഞ്ഞ 5 വര്‍ഷത്തിനിടെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ സര്‍ക്കാരിന് സാധിച്ചതായി അമിത് ഷാ പറഞ്ഞു. ഒപ്പം സര്‍ക്കാരിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത്തവണ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍പോലും വിജയിക്കില്ല എന്നും 2014ല്‍ നേടിയതിലും കൂടുതല്‍ സീറ്റുകള്‍ നേടി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

 

 

Trending News