ബിജെപിയുമായി സഖ്യത്തിനില്ല, നിലപാട് വ്യക്തമാക്കി ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍...

Last Updated : Nov 24, 2019, 07:31 PM IST
ബിജെപിയുമായി സഖ്യത്തിനില്ല, നിലപാട് വ്യക്തമാക്കി ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍...

ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ പ്രസ്താവന തള്ളിക്കളഞ്ഞ അദ്ദേഹം അജിത് പവാര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതായും ബിജെപിയുമായി സഖ്യമില്ലെന്നും വ്യക്തമാക്കി. 

ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരദ് പവാര്‍ ട്വീറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

താന്‍ ഇപ്പോഴും എന്‍സിപിയില്‍ തന്നെയാണെന്നും ശരദ് പവാര്‍ തന്‍റെ നേതാവാണെന്നും അജിത് പവാര്‍ ട്വീറ്ററില്‍ കുറിച്ചിരുന്നു. അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് എന്‍സിപി-ബിജെപി സഖ്യം സ്ഥിരതയാര്‍ന്ന സര്‍ക്കാരിനെ നല്‍കുമെന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്‌. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി സഖ്യം പ്രവര്‍ത്തിക്കുമെന്നും അജിത് പവാര്‍ കുറിച്ചു.

അതിനുള്ള മറുപടിയാണ്‌ ശരദ് പവാര്‍ നല്‍കിയത്.

അ​തേ​സ​മ​യം, അ​ണി​യ​റ​യി​ല്‍ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​ണ്. വി​മ​ത എം​എ​ല്‍​എ​മാ​ര്‍ ഒ​ന്നൊ​ന്നാ​യി എ​ന്‍​സി​പി ക്യാമ്പിലേയ്ക്ക് മടങ്ങിയെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അ​ജി​ത് പ​വാ​റി​ന്‍റെ ട്വീ​റ്റ് ആ​ശ​ങ്ക​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. 

വെള്ളിയാഴ്ച രാത്രി 9 മണിവരെ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യാപൃതനായിരുന്ന അജിത് പവാര്‍ ശനിയാഴ്ച പുലര്‍ച്ചെ ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. 

രാഷ്ട്രീയത്തില്‍, കൂറുമാറ്റം വലിയ കാര്യമല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതൊരു സ്ഥിരം കാഴ്ചയുമാണ്. എങ്കിലും, എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്കകം അജിത് പവാര്‍ നടത്തിയ ചുവടുമാറ്റം എന്തായാലും എന്‍സിപിയ്ക്ക് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്.

സഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ എന്‍സിപി അംഗങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
 

Trending News