രാഹുലിന് സുരക്ഷാ ഭീഷണിയില്ല: ആഭ്യന്തര മന്ത്രാലയം

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി എസ്പിജി. 

Updated: Apr 11, 2019, 04:09 PM IST
രാഹുലിന് സുരക്ഷാ ഭീഷണിയില്ല: ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി എസ്പിജി. 

രാഹുലിന്‍റെ ശിരസ്സില്‍ പതിച്ച പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്ന് വന്നതാണെന്നും എസ്പിജി ഡയറക്ടർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. 

അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് പലവട്ടം ലേസര്‍ രശ്മികള്‍ പതിച്ചത്. 

രാഹുലിന്‍റെ തലയില്‍ പതിച്ച രശ്മി ഒരു സ്നിപര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്)  നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചത്. ഇതുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു. 

രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ തലയില്‍ രശ്മി പതിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറുകയും ചെയ്തിരുന്നു.