മഹാരാഷ്ട്രയില്‍ മാറ്റമുണ്ടാകും, പ്രതീക്ഷ കൈവിടാതെ ശരദ് പവാര്‍!!
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയും ഹരിയാനയും ബിജെപി കൈപിടിയിലൊതുക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.


മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയും ഹരിയാനയും ബിജെപി കൈപിടിയിലൊതുക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഈ സംസ്ഥാനങ്ങളില്‍ ബിജെപി നിലവാരമുയര്‍ത്തുമെന്നും ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.
എന്നാല്‍, ഈ വാര്‍ത്തകളൊന്നും എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനെ ബാധിക്കുന്നില്ല. മഹാരാഷ്ട്രയിലെ കാവല്ക്കാര് മാറുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം!!
'മഹാരാഷ്ട്രയിലെ കാവല്ക്കാര് മാറു൦. യുവാക്കള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപിയിലും ശിവസേനയിലുമുള്ള ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. ആളുകള്‍ അസ്വസ്ഥരാണ്. ഒരു മാറ്റമുണ്ടാകും എന്നതില്‍ യാതൊരു സംശയവുമില്ല', ശരദ് പവാര്‍ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നതിനു പിന്നാലെയായിരുന്നു ശരത് പവാറിന്റെ പ്രതികരണം.
മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് തിങ്കളാഴ്ച നടന്നത്. 24നാണ് വോട്ടെണ്ണല്‍ നടക്കുക.