ഇത് തുടര്‍ച്ചയായ പതിനഞ്ചാം വിജയം: പ്രവര്‍ത്തകരെ അഭിനന്ദിച്ച് അമിത് ഷാ

ബിജെപി ആസ്ഥാനത്ത് നടന്ന വിജയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ANI | Updated: May 15, 2018, 08:51 PM IST
ഇത് തുടര്‍ച്ചയായ പതിനഞ്ചാം വിജയം: പ്രവര്‍ത്തകരെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി വിജയിക്കുന്ന പതിനഞ്ചാമത്തെ തെരഞ്ഞെടുപ്പാണ് കര്‍ണാടകയിലേതെന്ന് അമിത് ഷാ പറഞ്ഞു. 

ബിജെപി ആസ്ഥാനത്ത് നടന്ന വിജയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമിത് ഷാ ആലിംഗനം ചെയ്ത് സ്വീകരിച്ചു. തുടര്‍ന്ന് ആസ്ഥാന കാര്യാലയത്തിന്‍റെ മുകളിലെത്തി ഇരുനേതാക്കളും അണികളെ അഭിവാദ്യം ചെയ്തു. 

2019ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമല്ല 2022ല്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്നും അമിത് ഷാ പറഞ്ഞു.