ഇന്ന് മന്ത്രിസഭയില്‍നിന്ന്, നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും: ഗോവ മന്ത്രി

ഗോവ ബിജെപിയില്‍ പ്രതിസന്ധി മുറുകുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനെ തുടര്‍ന്ന് രണ്ടു മന്ത്രിമാര്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടൂരംഗ് മദൈക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു ഇരുവരും.

Last Updated : Sep 24, 2018, 06:20 PM IST
ഇന്ന് മന്ത്രിസഭയില്‍നിന്ന്, നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും: ഗോവ മന്ത്രി

പനാജി: ഗോവ ബിജെപിയില്‍ പ്രതിസന്ധി മുറുകുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനെ തുടര്‍ന്ന് രണ്ടു മന്ത്രിമാര്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടൂരംഗ് മദൈക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു ഇരുവരും.

എന്നാല്‍ രാജിവച്ച ശേഷം നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസയുടെ പ്രതികരണം പുറത്തുവന്നു. 'മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും തീരുമാനത്തില്‍ സന്തോഷമുണ്ട്. 20 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ലഭിച്ച സമ്മാന൦, അദ്ദേഹം പറഞ്ഞു. താന്‍ വെറും ഒരു മാസമായി ചികിത്സയിലായിരുന്നെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ന് മന്ത്രിസഭയില്‍നിന്ന് പുറത്താക്കി, നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും പറഞ്ഞു. 
 
എന്നാല്‍ മന്ത്രിമാരുടെ രാജിയ്ക്ക് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്‌ പാര്‍ട്ടിയും എത്തി. കട്ടിലില്‍ കിടക്കുന്ന മുഖ്യമന്ത്രിയാണ് ആരോഗ്യനില നോക്കി മന്ത്രിമാരെ പുറത്താക്കുന്നതെന്ന് ഗോവ കോണ്‍ഗ്രസ്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഗിരിഷ് ചോടാന്‍കര്‍ പരിഹസിച്ചു. 

 

 

കൂടാതെ, റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ മനോഹര്‍ പരീക്കറെ അധികാരത്തില്‍നിന്നും നീക്കാനുള്ള ധൈര്യം മോദിക്കോ, അമിത് ഷായ്ക്കോ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. 

ഗോവ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ട് മന്ത്രിമാര്‍ ഇന്നാണ് രാജിവച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് പകരമായി നൈലേഷ് കാബ്രേല്‍, മിലിന്ദ് നായിക് എന്നിവരാണ് പുതിയ മന്ത്രിമാരായി സ്ഥാനമേല്‍ക്കുക.

ആരോഗ്യനില മോശമായി തുടരുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അധികാരത്തില്‍ തുടരുന്നതിനെചൊല്ലി ഗോവ ബിജെപിയിലും മറ്റു പ്രതിപക്ഷ പാര്‍ട്ടികളിലും ഭിന്നത ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ഭരണ അസ്ഥിരതയാണെന്ന് കോണ്‍ഗ്രസ്‌ വാദിച്ചിരുന്നു. 

അതേസമയം, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, ഗോവാ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തുടരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ, മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ഗോ​വ​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് അ​മി​ത് ഷാ​ ഇപ്രകാരം അറിയിച്ചത്. 

അനാരോഗ്യം അലട്ടുന്നുണ്ട് എങ്കിലും ഏവര്‍ക്കും സമ്മതനായ നേതാവാണ്‌ മനോഹര്‍ പരീക്കര്‍. പാര്‍ട്ടി നേതൃമാറ്റം ആഗ്രഹിക്കുന്നുവെങ്കിലും സഖ്യകക്ഷികള്‍ക്കും സമ്മതനായ മറ്റൊരു നേതാവിനെ കണ്ടെത്തുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ദൗത്യമാണ്‌.

 

 

Trending News