തൂത്തുക്കുടി വെടിവെപ്പ്: ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും

  ഹൈക്കോടതി നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ബന്ധുക്കള്‍. 

Updated: May 30, 2018, 09:29 AM IST
തൂത്തുക്കുടി വെടിവെപ്പ്: ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും

ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച് വക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം ഇന്ന് ഉണ്ടായേക്കും. നിലവില്‍ തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 പേരുടെ മൃതദേഹങ്ങളൊന്നും ബന്ധുക്കള്‍ ഏറ്റ് വാങ്ങിയിട്ടില്ല.

ഹൈക്കോടതി നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ബന്ധുക്കള്‍. മാത്രമല്ല, വെടിവെപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിന്പുറമെ രജനികാന്ത് ഇന്ന് തൂത്തുക്കുടി സന്ദര്‍ശിക്കും. രാവിലെ 10 മണിയോടെ ആകും സന്ദര്‍ശനം. ആശുപത്രിയിലെത്തി പരിക്കേറ്റവരെയും രജനികാന്ത് ഇന്ന് കാണും.