ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ എതിർത്തവരെ മറക്കില്ല: പ്രധാനമന്ത്രി

എപ്പോഴൊക്കെയാണോ ചരിത്രത്തില്‍ ആര്‍ട്ടിക്കിള്‍ 370 ചര്‍ച്ച ചെയ്യുന്നത് അപ്പോഴൊക്കെ അതിനെ എതിര്‍ത്തവരുടേയും പരിഹസിച്ചവരുടെയും വാക്കുകള്‍ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  

Last Updated : Oct 17, 2019, 03:17 PM IST
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ എതിർത്തവരെ മറക്കില്ല: പ്രധാനമന്ത്രി

മുംബൈ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര നീക്കത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

എപ്പോഴൊക്കെയാണോ ചരിത്രത്തില്‍ ആര്‍ട്ടിക്കിള്‍ 370 ചര്‍ച്ച ചെയ്യുന്നത് അപ്പോഴൊക്കെ അതിനെ എതിര്‍ത്തവരുടേയും പരിഹസിച്ചവരുടെയും വാക്കുകള്‍ ഓര്‍മ്മിക്കപ്പെടുമെന്നും നരേന്ദ്ര മോദി പറഞ്ഞു. 

 

 

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പാര്‍ലിയില്‍ നടത്തിയ പാര്‍ട്ടി റാലിയില്‍ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

പ്രസംഗത്തിനിടയില്‍ അടുത്തയാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് ബിജെപിയുടെ 'കാര്യശക്തി'യും പ്രതിപക്ഷത്തിന്‍റെ 'സ്വാര്‍ത്ഥശക്തി'യും തമ്മിലുള്ള പോരാട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം രാജ്യത്തെ നശിപ്പിക്കുമെന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നതെന്നും അങ്ങനെയെങ്കില്‍ മൂന്ന് മാസമായി, രാജ്യം നശിപ്പിക്കപ്പെട്ടുവോ? എന്നും പ്രധാനമന്ത്രി ചോദിച്ചു.

 

 

Trending News