New Delhi : കോവിഡ് വാക്സിൻ (COVID Vaccine) സ്വീകരിക്കുന്നവർ ബാഹുബലിയാകുമെന്ന് അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ വർഷകാല സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്സിൻ കൈയ്യിലാണ് (ബാഹു) നൽകുന്നത്. അത് സ്വീകരിക്കുന്നവർ ബാഹുബലിയാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൂടാതെ രാജ്യത്ത് ഇതുവരെ 40 കോടി ജനങ്ങളാണ് കോവിഡിനെതിരെ പോരാടാൻ ബാഹുബലിയായതെന്ന് പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തു.



ALSO READ : Monsoon Session of Parliament: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം


വാകിസനേഷൻ നടപടികൾ ഇനിയും മുന്നോട്ട് പോകാണം. കാരണം കോവിഡ് ലോകത്തെ ഒന്നാകെ ബാധിച്ചിരിക്കുകയാണ്. മഹാമാരിയെ കുറിച്ച് പാർലമെന്റിൽ അർഥവത്തായ ചർകളാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.



ALSO READ : Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു


പാര്‍ലമെന്റില്‍  രൂക്ഷമായ, മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നാണ് തനിക്ക് എല്ലാ എംപിമാരോടും പറയാനുള്ളത്. അതോടൊപ്പം അവയ്ക്ക് സമാധാനപരമായി മറുപടി പറയാനുള്ള അവസരവും സര്‍ക്കാരിന് നല്‍കണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കും, പൊതുജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, വികസനത്തെ മുന്നോട്ടുനയിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.


ALSO READ : COVID Update : രാജ്യത്തെ കോവിഡ് ബാധയിൽ ചെറിയതോതിൽ കുറവ് രേഖപ്പെടുത്തി, സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ


ചര്‍ച്ചകളില്‍ കോവിഡ് പ്രതിരോധത്തിനും അതിനുള്ള നിര്‍ദേശങ്ങള്‍ക്കുമായിരിക്കണം പ്രാധാന്യം നൽകേണ്ടത്. പുതിയ കാഴ്ചപ്പാടോടെ സർക്കാരിന്റെ പോരായ്മകള്‍ തിരുത്തുന്നതിന് എല്ലാ എംപിമാരും കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കണം. 
കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാളെ നടക്കുന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.